ADVERTISEMENT

നീല സാരിയിലുള്ള നടി എസ്തർ അനിലിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ദൃശ്യം 2 സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് എസ്തർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. 

നീല നിറത്തിലുള്ള പ്ലെയ്ന്‍ സാരിക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് എസ്തര്‍ പെയർ ചെയ്തിരിക്കുന്നത്. മനോഹരമായ ഒരു ചോക്കറും മോതിരവുമാണ് ആക്സസറീസ്.  ഓപ്പൺ ഹെയർസ്റ്റൈലും നോ മേക്കപ് ലുക്കും എസ്തറിനെ കൂടുതൽ സുന്ദരിയാക്കുന്നു.

സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് ജോ അടൂരാണ് മേക്കപ് ചെയ്തത്. ദേവരാഗ് കോസ്റ്റ്യൂംസിനു വേണ്ടി അരുൺ ദേവ് ആണ് സാരി ഒരുക്കിയത്. സുഭാഷ് മഹേശ്വർ ചിത്രങ്ങൾ പകർത്തി.

ഫെബ്രുവരി 19ന് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്.

English Summary : Esther Anil shines in blue saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com