ADVERTISEMENT

മുംബൈയിൽ നടന്ന ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ കറുപ്പ് ലെഹങ്കയിൽ തിളങ്ങി നടി കിയാര അദ്വാനി. റെഡ് കാർപറ്റ് ഇവന്റിലാണ് ലെഹങ്ക – ചോളിയിൽ താരസുന്ദരി മനംകവർന്നത്. 

മോഡേൺ ട്വിസ്റ്റ് നൽകിയാണ് ഈ ക്ലാസിക് ബ്ലാക് ലെഹങ്ക ഒരുക്കിയത്. സീക്വിൻസ് ആയിരുന്നു ബ്ലൗസിനെ ആകർഷകമാക്കിയത്. ‘V’ ഷേപ്പിലുള്ള നെക്‌ലൈൻ ബ്ലൗസിനെ ഗ്ലാമറസ് ആക്കി. ഒരു ലോങ് ലെഹങ്കയാണ് ബ്ലൗസിനൊപ്പം പെയർ ചെയ്തത്. എംബെല്ലിഷ്മെന്റും ടാസിൽസും ചേർന്ന് അതിമനോഹരമാണ് ലെഹങ്ക. ‌

ദുപ്പട്ട ഒഴിവാക്കിയാണ് സ്റ്റൈൽ ചെയ്തത്. പേൾ ചോക്കറും മോതിരവുമാണ് ആക്സസറീസ്. പോണീടെയ്ൽ ഹെയർസ്റ്റൈലും കണ്ണുകൾക്ക് പ്രാധാന്യം കൊടുത്തുള്ള മേക്കപ്പും ചേർന്നതോടെ ബ്ലാക് ബ്യൂട്ടിയായി കിയാര തിളങ്ങി. 

SAV കൗച്ചേഴ്സ് ആണ് കിയാരയുടെ ലെഹങ്ക ഒരുക്കിയത്. 2,27,500 രൂപയാണ് ഇതിന്റെ വില. 

Summary : Kiara Advani shines in lehenga worth 2 lakh

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com