ADVERTISEMENT

ചുവന്ന തുലീപ് പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാടത്തിന്റെ കരയിൽ വിരിഞ്ഞത് ശീമാട്ടി ഉടമ ബീന കണ്ണൻ എന്ന വ്യക്തിത്വത്തിന്റെ കയ്യൊപ്പു പതിഞ്ഞ ആഗോള ബ്രാൻഡ്. കാഞ്ചീപുരം പട്ടിൽ പതിറ്റാണ്ടുകൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് ശീമാട്ടി, ബീന കണ്ണൻ എന്ന പേരിൽ ലക്‌ഷറി സില്‍ക് ക്ലോത്ത് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. മനംമോഹിപ്പിക്കുന്ന പൂവുകൾക്കിടയിൽ ഒരുക്കിയ റാംപിൽ ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയിൽ ഒഴുകിയെത്തിയത് ബ്രൈഡല്‍, ഗ്രൂം, സെലിബ്രിറ്റി വെയറുകണിഞ്ഞെത്തിയ ദേശീയ മോഡലുകൾ. ഇന്ത്യയിലെ പ്രമുഖരായ 21 മോഡലുകളാണ് ബീന കണ്ണൻ ഒരുക്കിയ ഡിസൈനുകൾ ധരിച്ച് റാംപിലെത്തിയത്. കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിലായിരുന്നു ബീന കണ്ണൻ സിഗ്നേച്ചർ ബ്രാൻഡിന്റെ അവതരണം.

beena-kannan-luxury-silk-brand3

പൗരാണിക നെയ്തുകലയിൽ നിന്നുള്ള പ്രചോദനവും പട്ടിനോടുള്ള എന്റെ പ്രണയവും ഒത്തു ചേർന്ന സിഗ്നേച്ചർ ബ്രാൻഡ് അവതരിപ്പിക്കുന്നത് വളരെ ആവേശത്തിലാണ്. ആത്മാവിഷ്കാരവും വസ്ത്രകലയുടെ നിർവചനവുമാണ് ഇതിൽ. ഏവർക്കും അനുഭവവേദ്യമാകുന്ന ആധുനീക കലയാണ് താൻ ഇവിടെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വസ്ത്ര നിർമ്മാണ പാരമ്പര്യത്തെ ലോകത്തിനുമുന്നിൽ വർണ്ണാഭമായി അവതരിപ്പിക്കുകയാണ്. തുടർന്നും കൂടുതൽ വിസ്മയങ്ങൾ പ്രതീക്ഷിക്കാമെന്നും ‘ബീന കണ്ണൻ’ ബ്രാൻഡ് അവതരിപ്പിച്ചുകൊണ്ട് ബീന കണ്ണൻ പറഞ്ഞു. 

ഇന്ത്യയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ലക്‌ഷറി ഫാഷൻ മ്യൂസിയവും കൊച്ചി എംജി റോഡിലെ ഷോറൂമിൽ ശീമാട്ടി അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിക്ക് സിൽക്ക് നഗരമെന്ന പുതിയ വിശേഷണംകൂടി സമ്മാനിക്കാൻ ഉതകുന്നതായിരിക്കും ഇതെന്നാണ് വാഗ്ദാനം. ഇന്ത്യൻ പട്ടിന്റെ പാരമ്പര്യത്തനിമയ്‌ക്കൊപ്പം ആധുനികത ഇഴചേരുന്ന പട്ടിൽ തീർത്ത ഫാഷൻ വിസ്മയങ്ങൾ വസ്ത്രപ്രേമികളുടെ ഹൃദയം കവരുന്നതാകും. വിസ്തൃതമായ വസ്ത്രശ്രേണിയും അനുബന്ധ ഉൽപ്പന്നങ്ങളുമാണ് ബീനാ കണ്ണൻ എന്ന പുതിയ ബ്രാൻഡിൽ എത്തുന്നത്. 17500 ചതുരശ്ര അടി വിസ്തൃതിയിൽ തീർത്ത സ്റ്റോർ കം മ്യൂസിയം ലോകത്തിലെ വിവിധ കലാരൂപങ്ങളുടെ സംഗമ സ്ഥാനമായാണ് ഒരുക്കിയിരിക്കുന്നത്. 

beena-kannan-luxury-silk-brand

ലോകത്തിലെ പ്രമുഖമായ അഞ്ചു നെയ്തു കലാരൂപങ്ങളെ പരമ്പരാഗത പട്ടുനെയ്ത്തു രീതിയിലേയ്ക്കു സമന്വയിപ്പിച്ച് നെയ്ത വസ്ത്രവിസ്മയങ്ങൾ എല്ലാ പ്രായക്കാർക്കു വേണ്ടിയുമുള്ളതാണ്. ചെട്ടിനാട്, മുഗൾ, ബൈസന്റൈൻ, ജമവർ എന്നീ പുരാതന നെയ്തുരീതികളെ ഇവിടെ പുനരുദ്ധീകരിക്കുകയും ചെയ്യുന്നു. സ്റ്റോറിലെ ഓരോ വസ്ത്രത്തിനും അതിന്റെ ചരിത്രം പറയാനുണ്ട് എന്നതാണ്. ഓരോ സന്ദർശകനും ഫാഷന്റെയും അതിന്റെ  വളർച്ചയുടെയും അറിവു സമ്മാനിക്കുന്നതിനൊപ്പം പുതിയൊരു കാഴ്ചപ്പാടും സമ്മാനിക്കും.

ബീനാ കണ്ണന്റെ തിയോഡോറ തീം വനിതകളുടെ അവകാശങ്ങൾക്കായി ചരിത്രത്തിലാദ്യമായി പോരാടിയിരുന്ന ബൈസന്റൈൻ ചക്രവർത്തിനിയുടെ സ്മരണയിലാണ് സമർപ്പിച്ചിരിക്കുന്നത്. പുരാതനവും ആധുനികവുമായ  മാറ്റങ്ങളെ ഹൃദ്യമായി എതിരേൽക്കുന്ന സമീപനം കൂടിയാണ് ഇതിൽ പ്രകടമാകുന്നത്. കൊച്ചി എംജി റോഡിലെ ഫാഷൻ മ്യൂസിയത്തിലേയ്ക്ക് ആദ്യ ദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കും ക്ഷണിതാക്കൾക്കും മാത്രമാകും പ്രവേശനം. ഫാഷൻ പ്രേമികൾക്ക് ബീനാ  കണ്ണൻ ഡിസൈനുകൾ അടുത്തറിയാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

beena-kannan-luxury-silk-brand

English Summary : Beena Kannan launching luxury silk brand

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com