ഭാരത്തെക്കുറിച്ച് ഇനി ആശങ്ക വേണ്ട, ലാക്മേ ഫാഷൻ വീക്കിൽ ശ്രദ്ധ നേടി അത്‍ലീഷർ ലെഹംഗ

athiya-shetty-athleisure-lehenga-lakme-fashion-week-2021
SHARE

മാറ്റങ്ങളുടെ ഫാഷൻ അരങ്ങായിരുന്നു മൂംബൈയിലും ഡൽഹിയിലുമായി നടന്ന എഫ്ഡിസിഐ – ലാക്മേ ഫാഷൻവീക്ക് 2021. ഫാഷൻലോകത്തെ വൻശക്തികൾ 15 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്ന ഇന്ത്യയിലെ ആദ്യത്തെ ഫിജിറ്റൽ ഫാഷൻ വേദി മറ്റുപല പ്രത്യേകതകളാലും ശ്രദ്ധിക്കപ്പെട്ടു.

മുംൈബയിൽ പോകാത്തവർക്കും ക്ഷണം കിട്ടാത്തവർക്കും പോലും ഇക്കുറി ഫാഷൻഷോയിൽ ഡിജിറ്റലായി പങ്കെടുക്കാനായി. നാട്ടിലെ ഫാഷൻ വിപണിയിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഷോയിൽ ഗാർമെന്റ്റ് സ്റ്റൈലും ബിസിനസ് ഓർഡറുകളും ഓൺലൈൻ ആയി വളരെയെളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്ന സാധ്യതയും തുറന്നിട്ടു. കോവിഡ്  മഹാമാരിയും ലോക്ഡൗൺ പ്രതിസന്ധിയും മൂലം രാജ്യത്തെ വസ്ത്ര റീട്ടെയ്ൽ വിപണിയിൽ 60 ശതമാനത്തോളം നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.  അതുകൊണ്ടു തന്നെ ഇന്ത്യൻ ഫാഷൻ മേഖലയ്ക്കു വലിയ പ്രതീക്ഷ നൽകിയാണ് എഫ്ഡിസിഐയും ലാക്മേയും ഫാഷൻ ഷോയ്ക്കായി ഒരുമിച്ചതും.

കോവിഡ് പ്രതിസന്ധി മറികടക്കാൻ സീസണുകളുടെ അതിർവരമ്പില്ലാതെ സംഘടിപ്പിച്ച ഫാഷൻമേളയുടെ ഓപണിങ്ങും ഗ്രാൻഡ് ഫിനാലെയും ചെയ്തത് വനിതാ ഡിസൈനർമാരാണ് എന്ന സവിശേഷതയുമുണ്ട്. കൊൽക്കത്ത സ്വദേശിയായ ഫാഷൻ ഡിസൈനർ അനാമിക ഖന്നയുടെ ഡിജിറ്റൽ അവതരണത്തോടെ മുംബൈയിൽ തുടങ്ങിയ ഫാഷൻ വീക്ക് ഡൽഹി ഡിസൈനർ രുചിക സച്ദേവയുടെ ഷോയോടെ സമാപിച്ചു.

atiya-shetty

അഞ്ചു ദിവസത്തെ ഫാഷൻ ഷോയിൽ നിന്നു വീട്ടിലേക്കു കൊണ്ടുവരാവുന്നതായി എന്തുണ്ട് ?  ഒറ്റവാക്കിലെ ഉത്തരം ‘ഫ്രഷ് ആയ അത്‍ലീഷർ’ എന്നാകും. ലോകം വീട്ടിലിരുന്ന നാളുകളിൽ ഫാഷനും ട്രെൻഡും വീട്ടുവസ്ത്രങ്ങളായപ്പോൾ അതിന്റെ പ്രതിഫലനം ഫാഷൻ വീക്കിലുമെത്തി. അത്‍ലീഷറും ട്രഡീഷനൽവെയറും ചേരുന്ന സങ്കരയിനം വസ്ത്രമൊരുക്കിയും ഫാഷൻ ഡിസൈനർമാർ പുതിയ ട്രെൻഡ് സമവാക്യങ്ങളൊരുക്കി. അത്‍ലഷറിന്റെ കംഫർട്ട് ലെഹംഗയിൽ ചേർത്താണ് ഡിസൈനർ പായൽ സിംഗാളെത്തിയത്. നടി ആതിയ ഷെട്ടി ധരിച്ച ലെഹംഗ സെറ്റിന്റെ ചോളിയ്ക്ക് സ്പോർട് ബ്രായുടെ ഇലാസ്റ്റിക് ഹെം, എ–ലൈൻ സ്കർട്ടിന്റെ അരക്കെട്ടിലും ഇലാസ്റ്റിക്, ഒപ്പം ഫ്ലോറൽ ജാക്കറ്റും. എടുത്താൽ പൊങ്ങാത്ത ഭാരമുള്ള, ശ്വാസം മുട്ടിക്കുന്ന കെട്ടും പൂട്ടുമുള്ള ലെഹംഗ ധരിക്കുന്നതിനെക്കുറിച്ച് ഭാവിയിൽ വധുക്കൾക്കു പരാതിപ്പെടേണ്ടി വരില്ലെന്നു ചുരുക്കം.

English Summary : Lakme Fashion Week 2021, Athiya Shetty shines in Athleisure Lehenga

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA