ഇന്ത്യയിലെ ആദ്യ ലക്‌ഷ്വറി സിൽക്ക് ബ്രാൻഡ് ‘ബീന കണ്ണൻ’ പ്രവർത്തനമാരംഭിച്ചു

brand-beena-kannan-opened-at-kochi
SHARE

ഇന്ത്യയിലെ ആദ്യ ലക്‌ഷ്വറി സിൽക്ക് ബ്രാൻഡായ ബീന കണ്ണൻ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കാഞ്ചിപുരം നെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂര്‍ ബ്രാൻഡാണ് ബീന കണ്ണൻ. ശീമാട്ടിയിലെ 5-ാം നിലയിലാണു ബീന കണ്ണന്റെ ആദ്യ ഫ്ലാഗ്ഷിപ്പ് ലക്‌ഷ്വറി ഷോറൂം  ഒരുക്കിയിട്ടുള്ളത്.  

പാരമ്പര്യത്തനിമയുള്ള രൂപകൽപനകൾക്കു പ്രശസ്തയായ ബീന കണ്ണന്‍, തിയോഡോറ എന്ന തന്റെ പുതിയ പ്രമേയത്തിലൂടെ നെയ്ത്തിന്റെ സമ്പന്നമായ  ഇന്ത്യൻ പൈതൃകം ലോകത്തിന് മുന്നിലേക്കെത്തിക്കുന്നു. ചെട്ടിനാട്, മുഗൾ, ബൈസൻന്റൈൻ, ജാമവാർ എന്നീ പുരാതന നെയ്ത്തു രീതികളെ  പുനരുദ്ധീകരിച്ചാണു ബീന കണ്ണൻ തന്റെ സിഗ്നേച്ചർ ബ്രാൻഡിന്റെ സ്റ്റോർ  ഒരുക്കിയിരിക്കുന്നത്. 17,500  ഫീറ്റ്  വിസ്തൃതിയിൽ തീർത്ത ലക്‌ഷ്വറി ഫാഷൻ  സ്റ്റോർ കം മ്യൂസിയം, ലോകത്തിലെ പ്രമുഖമായ അഞ്ചു നെയ്ത്തു കലാരൂപങ്ങളുടെ സംഗമ സ്ഥാനം കൂടിയാണ്. 

beena-kannan-flagship-store-kochi

കൊച്ചിയിലെ  ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ വെച്ച് നടന്ന ബ്രാൻഡിന്റെ മെഗാ ലോഞ്ചിൽ പ്രമുഖ വ്യക്തികളും മീഡിയ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയിലെ പ്രശസ്ത മോഡലുകളുടെ റാംപ്  വോക്കോടു കൂടിയായിരുന്നു ബീന കണ്ണൻ ബ്രാൻഡിന്റെ അവതരണം. കൂടാതെ ബീന കണ്ണൻ സ്റ്റോറിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് നടത്തിയ സ്റ്റോർ വോക്കിൽ നിരവധി മീഡിയ പേഴ്സനലുകളും പ്രശസ്ത ഇൻഫ്ളുവൻസേഴ്‌സും പങ്കെടുത്തു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കും  ക്ഷണിതാക്കൾക്കും മാത്രമാണ് ബീന കണ്ണൻ സ്റ്റോറിലേക്കുള്ള പ്രവേശനം. ആഴ്ച്ചയിൽ 7 ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 7.30 വരെയാണ് പ്രവേശന സമയം. അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കേണ്ട നമ്പർ 8606969120. 

beena-kannan-luxury-silk-brand
MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA