ADVERTISEMENT

ആരാധകരെയും ഫാഷന്‍ ലോകത്തെയും എങ്ങനെ കയ്യിലെടുക്കണമെന്ന് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് നന്നായി അറിയാം. വസ്ത്രധാരണത്തിലെ പ്രിയങ്കയുടെ വൈവിധ്യം ലോകവേദികളിൽ തന്നെ സൂപ്പർ ഹിറ്റാണ്.  ഭാർത്താവ് നിക് ജോനസിന്റെ കൈകോർത്തു പിടിച്ചു നടക്കുന്ന പ്രിയങ്കയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വീണ്ടും തരംഗമായി. 

പ്രിയങ്ക ധരിച്ച ജാക്കറ്റായിരുന്നു ചിത്രം ശ്രദ്ധ നേടാൻ കാരണായത്. കാളീ ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത ഓറഞ്ച് ജാക്കറ്റ് ആയിരുന്നു പ്രിയങ്കയുടെ വേഷം. ബീഡഡ് എംബെല്ലിഷ്മെന്റ്സും ടാസിൽസും പാച്ച്‌വര്‍ക്ക് മോട്ടീഫ്സും ചേർന്ന് ആരെയും ആകർഷിക്കുന്നതാണ് ജാക്കറ്റിന്റെ ഡിസൈൻ. ഇതോടൊപ്പം ഒരു ചുവപ്പ് സ്കർട്ട് ആണ് പ്രിയങ്ക പെയർ ചെയ്തത്. പിങ്ക് പാന്റ്സും കറുപ്പ് ടി–ഷർട്ടുമായിരുന്നു നിക് ജോനസിന്റെ വേഷം.

മുൻപ് നിക് ജോനസ് ഇതേ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നെങ്കിലും ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ പ്രിയങ്ക രാജ്യാന്തര വേദികളിലെ ശക്തമായ സാന്നിധ്യമായി മാറിയതോടെ, താരത്തിന്റെ പഴയ സ്റ്റൈലിഷ് ലുക്കുകൾ വീണ്ടും തരംഗം തീർക്കുകയാണ്.

English Summary : Priyanka Chopra Jacket image goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com