ADVERTISEMENT

സാരിയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി മലൈക അറോറ. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഫാഷൻ ലോകത്തിന്റെയും ആരാധകരുടെയും ശ്രദ്ധ നേടി. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് താരം തിളങ്ങിയത്.

നീല നിറത്തിലുള്ള സാരി സീക്വിനുകളാൽ സമ്പന്നമാണ്. ഡീപ് ബോട്ട് നെക്‌ലൈനുള്ള സ്ട്രാപ് സ്റ്റൈൽ ബ്ലൗസ് ആണു പെയർ ചെയ്തത്. ഒരു ഡയമണ്ട് നെക്‌ലേസ് മാത്രമാണ് ആക്സസറി. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മോഹിത് റായ് ആണ് മലൈകയെ സ്റ്റൈൽ ചെയ്തത്.

ഫാഷനും ഫിറ്റ്നസ്സിനും വളരെയധികം പ്രാധാന്യം നൽകുന്ന താരമാണു മലൈക അറോറ. സമൂഹമാധ്യമത്തിലൂടെ മലൈക പങ്കുവയ്ക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങൾ മുമ്പും അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്.

English Summary : Malaika Arora shines in Manish Malhotra saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com