ADVERTISEMENT

സ്റ്റൈലിഷ് ചിത്രങ്ങളുമായി ആരാധകരെ ആവേശത്തിലാക്കുന്ന പതിവ് തുടരുകയാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്. ലെഹങ്കയിലുള്ള താരത്തിന്റെ ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. 

ഫാഷന്‍ ബ്രാന്‍ഡ് തൊറാനിയുടെ കലക്‌ഷനിലുള്ള ആകാശ നീല നിറത്തിലുള്ള ലെഹങ്ക ചോളിയാണിത്. ഫ്ലോറൽ പ്രിന്റുകളും ടാസൽ ഡീറ്റൈലിങ്ങും ‘V’ നെക്‌ലൈനുമാണ് ഇതിന്റെ പ്രത്യേകതകൾ. ഷീർ നെറ്റ് ദുപ്പട്ടയാണ് പെയർ ചെയ്തത്. 72,000 രൂപയാണ് വില.

സ്റ്റേറ്റ്മെന്റ് നെക്പീസ്, കമ്മൽ, മോതിരം എന്നിവയാണ് ആക്സസറീസ്. മുടി മനോഹരമായി മെടഞ്ഞ് ഇട്ടിരുന്നു. കണ്ണുകൾക്കും ചുണ്ടുകൾക്കും പ്രാധാന്യം കൊടുത്താണ് മേക്കപ് ചെയ്തിരിക്കുന്നത്.

English Summary : Madhuri Dixit in Rs 72k blue lehenga choli 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com