ADVERTISEMENT

ബോളിവുഡിന്റെ ‘സാരി ഗേൾ’ ആണ് വിദ്യ ബാലൻ. ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാൻ സാരിയല്ലാതെ മറ്റു വേഷത്തിൽ വിദ്യ വന്നാൽ എന്തു പറ്റി എന്ന ചോദ്യമുയരാം. കാരണം സാരിയെ അത്രയേറെ തന്നിലേക്ക് ചേർത്തു പിടിക്കുന്നയാളാണു വിദ്യ. താരത്തിന്റെ സാരികൾ പലതും സാരികളും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നതും പതിവാണ്. പുതിയ സിനിമ ഷെർണിയുടെ പ്രചാരണാർഥം പങ്കെടുത്ത പരിപാടിയിൽ വിദ്യ ധരിച്ച സാരിയിലും ഫാഷനിസ്റ്റകളുടെ കണ്ണുടക്കി. 

ഫ്ലോറൽ പ്രിന്റുകള്‍ നിറഞ്ഞ ഓർഗൻസ സാരിയാണിത്. ലൈറ്റ് ഗ്രീൻ നിറത്തിലുള്ള സാരിക്ക് പിങ്ക് ബോർഡറാണുള്ളത്. സിഗ്–സാഗ് പാറ്റേണിൽ ഇതേ നിറങ്ങളുള്ള ബ്ലൗസാണ് പെയർ ചെയ്തത്.  ടൊറാനിയുടെ കലക്‌ഷനിൽ നിന്നുള്ള ഈ സാരിക്ക് 30,000 രൂപയാണു വില.

സിൽവർ കമ്മലും സ്റ്റേറ്റ്മെന്റ് നെക്പീസുമായിരുന്നു താരത്തിന്റെ ആക്സസറീസ്. ബൺ സ്റ്റൈലിലാണ് മുടി കെട്ടിയത്. ന്യൂഡ് മേക്കപ് കൂടി ചേർന്നതോടെ ബോൾഡ് ലുക്കിൽ വിദ്യ തിളങ്ങി.

English Summary : Vidya Balan in Rs 30k floral-print green saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com