ശ്വാസകോശത്തിന്റെ ആകൃതിയിൽ സ്വര്‍ണ നെക്‌ലേസ്; കാൻസിൽ തിളങ്ങി ബെല്ല ഹഡീഡ്

american-model-bella-hadids-cannes-2021-outfit
Image Credits : schiaparelli / Instagram
SHARE

അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹഡീഡിന് പിന്നാലെയാണിപ്പോൾ ഫാഷൻ ലോകം. കാൻസ് ഫിലം ഫെസ്റ്റിവലിന് എത്തിയപ്പോൾ ബെല്ല ധരിച്ച നെക്‌ലേസ് ആണ് ഇതിനു കാരണം. എന്താണീ നെക്‌ലേസിന്റെ പ്രത്യേകതയെന്നല്ലേ ? മനുഷ്യരുടെ ശ്വാസകോശത്തിന്റെ ആകൃതിയിലാണ് ഈ നെക്‌ലേസ് ഒരുക്കിയിരുന്നത്. അതും മാറിടം മറയ്ക്കുന്ന രീതിയിൽ!

ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ Schiaparelli ഒരുക്കിയ ലോങ് ബ്ലാക് ഡ്രസ്സ് ധരിച്ചാണ് ബെല്ല റെഡ് കാർപറ്റിൽ എത്തിയത്. പരമ്പരാഗത ശൈലയിലുള്ള നെക്‌ലൈൻ ഈ വസ്ത്രത്തിന് ഉണ്ടായിരുന്നില്ല. ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള വമ്പനൊരു സ്വർണ നെക്‌ലേസ് ആണ് മാറിടം മറച്ചിരുന്നത്.

ബെല്ലയുടെ ഈ പരീക്ഷണം നിരവധി അഭിനന്ദനങ്ങള്‍ നേടി. ഏതാനും വർഷമായി കാൻസ് റെഡ് കാർപറ്റിലെ സ്ഥിരം സാന്നിധ്യമാണ് ഈ 24കാരി. മുൻവർഷങ്ങളിലും ബെല്ല ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

bella
കാൻസിൻ മുൻവർഷങ്ങളിൽ ബെല്ല

74–ാമത് കാൻസ് ഫിലിം ഫെസ്റ്റിവൽ ആണിത്. മേയിൽ നടക്കേണ്ടിയിരുന്ന ഫെസ്റ്റിവൽ കോവിഡ് പ്രതിസന്ധി മൂലം ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. 

English Summary : Model Bella Hadid's Cannes 2021 Outfit

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA