ADVERTISEMENT

വ്യത്യസ്തമായ ഡെനീം ജാക്കറ്റണിഞ്ഞെത്തിയ ടെലിവിഷൻ താരം ഉർഫി ജാവേദിനെ ട്രോളി സോഷ്യൽ ലോകം. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നു പുറത്തായി തിരികെ പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഉര്‍ഫി കീറിയതു പോലെ തോന്നിക്കുന്ന ജാക്കറ്റ് ധരിച്ചത്. ഉർഫിയുടെ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

കീറുകയും വലിയൊരു ഭാഗം നഷ്മാകുകയും ചെയ്തെന്നു തോന്നിക്കുന്ന തരത്തിലാണ് ഈ ഡെനീം ജാക്കറ്റിന്റെ ഡിസൈൻ. ‘പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കൂ’ എന്നു ജാക്കറ്റിന്റെ പുറകുവശത്തു പ്രിന്റ് ചെയ്തിട്ടുണ്ട്. 

ചിത്രങ്ങൾ പ്രചരിച്ചതിനു പിന്നാലെ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘ഡെനീം കീറിയത് അറിഞ്ഞില്ലെന്ന് തോന്നുന്നു’ ‘ഇനി എന്തൊക്കെ കാണേണ്ടി വരും’ ‘ശ്രദ്ധിക്കപ്പെടാനുള്ള ഓരോ ശ്രമങ്ങൾ’ എന്നിങ്ങനെ നീളുന്ന സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.

ഹിന്ദി ടെലിവിഷൻ സീരിയിലിലൂടെ 2016ൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ഉർഫി ഏതാനും വെബ് സീരിസുകളുടെയും ഭാഗമായിട്ടുണ്ട്.

English Summary : Urfi Javed in a ripped denim jacket, gets trolled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com