ADVERTISEMENT

കെട്ടിലും മട്ടിലും പുത്തനുണർവ് നൽകാൻ അലമാരയിലെ വസ്ത്രങ്ങൾക്കിടയിലേക്ക് പുതിയൊരു നിറം ചേർത്താലോ? ഒറ്റനോട്ടത്തിൽ തന്നെ പുതുമയും ഉണർവും ഉത്സാഹവുമൊക്കെ സമ്മാനിക്കുന്ന നിറം – നാരാങ്ങാപ്പച്ച! 

പച്ചൈ നിറമേ പച്ചൈ നിറമേ എന്നു മനസ്സുപാടിയാൽ പല പച്ചകൾ കണ്ണിനു മുന്നിലെത്തും. പക്ഷേ ഡിജിറ്റൽ റൂമിൽ നിന്ന് ചുവപ്പു പരവതാനിയിലേക്ക് തിരിച്ചെത്തിയ ഫാഷൻ വീക്കുകളിലെല്ലാം കണ്ണു നിറയ്ക്കുന്നത് ഇപ്പോൾ വൈബ്രന്റ് ആയ ലൈംഗ്രീൻ നിറമാണ്.

ഗ്രീൻ ഈസ് ദ് ന്യൂ ബ്ലാക്ക് എന്നു വരെ പറഞ്ഞു തുടങ്ങിയിട്ടുണ്ട് ഫാഷനീസ്റ്റകൾ. വെറും പറച്ചിലല്ല അത്. കാരണം ലണ്ടൻ മുതൽ ന്യൂയോർക്ക് വരെയുള്ള ഫാഷൻ റൺവേകളിൽ ശ്രദ്ധിക്കപ്പെട്ടത് ലൈം ഗ്രീൻ നൽകിയ നവോന്മേഷമാണ്. പ്രാ‍ഡ പോലുള്ള ലക്ഷ്വറി ഡിസൈൻ ലേബലുകളും പച്ചനിറത്തിൽ കണ്ണുറപ്പിച്ച മട്ടാണ്. 1996ലെ റെഡി ടു വെയർ കലക്ഷനിലെ പച്ചയും ബ്രൗണും സ്ക്വയർ പ്രിന്റ് വീണ്ടും രംഗത്തെത്തിക്കുകയാണ് പ്രാഡ. അതേ സമയം ബാഗും ആക്സസറികളും പച്ചയുടെ മേച്ചിൽപ്പുറമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു രാജ്യാന്തര ബ്രാൻഡായ ബൊട്ടേഗാ വെനേറ്റ.

പച്ചയെ വീട്ടിൽ കയറ്റാൻ ഒരു വഴിയില്ല, പല വഴികളുണ്ടെന്നു സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുകയാണ് സെലിബ്രിറ്റികളും. വളരെ ന്യൂട്രലായ വസ്ത്രങ്ങളാണെങ്കിൽ പോലും കയ്യിലെ ബാഗിലോ ഷൂസിലോ ആക്സസറിയിലോ പച്ചയുടെ ചെറിയൊരു സ്പർശമെത്തിയാൽ കളി മാറി. അതല്ല, ഫാഷന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സാഹസികരാണെങ്കിൽ അടിമുടി പച്ചയിൽ തിളങ്ങാം. കിം കർദിഷിയാൻ മുതൽ മലൈക അറോറ വരെയുള്ളവർ ഈ മട്ടിൽ പച്ചയെ വാരിച്ചുറ്റുകയാണ്. സീസണുകളുടെ പരിമിതിയില്ലാത്ത ഫാഷൻ ട്രെൻഡ് ഒരുക്കാൻ കഴിവുണ്ട് ഈ ലൈംഗ്രീൻ നിറത്തിനെന്ന് ഉറപ്പു പറയുന്നു, ഫാഷൻ ഡിസൈനർമാരും.

English Summary : Lime Green color trending in Fashion world 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com