ADVERTISEMENT

സൗന്ദര്യത്തിലും ഫാഷനിലും ബോളിവുഡിലെ യുവതാരസുന്ദരിമാരോട് മത്സരിക്കുന്നതിലാണ് മാധുരി ദീക്ഷിത്തിന് താൽപര്യം. പൊതുവേദി മുതൽ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ വരെ മാധുരിയുടെ ഈ താൽപര്യം തെളിഞ്ഞു കാണാം. 

മാധുരിക്ക് ട്രെഡീഷനൽ വസ്ത്രങ്ങളോടുള്ള പ്രിയം പ്രസിദ്ധമാണ്. അക്കൂട്ടത്തിൽ തന്നെ സാരിക്കാണ് പ്രഥമ പരിഗണന. സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. അത് ആവർത്തിക്കുകയാണ്.

ഒരു നീല ഓർഗൻസ ഫ്ലോറൽ എംബ്രോയ്ഡറി സാരിയിലാണ് മാധുരി അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. ഈ ഷീർ ജോർജെറ്റ് സാരിക്കൊപ്പം പല നിറങ്ങളുള്ള, സ്ലീവ്‌ലസ് ബ്ലൗസാണ് പെയർ ചെയ്തത്. കമ്മലും ഏതാനും മോതിരങ്ങളുമായിരുന്നു ആക്സസറീസ്. 

രാഹുൽ മിശ്രയുടെ വെഡ്ഡിങ് കൗച്ചർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 1.8 ലക്ഷം രൂപയാണ് വില. 

English Summary : Madhuri Dixit in ₹1.8 lakh floral saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com