ADVERTISEMENT

ഭർത്താവ് നിക് ജോനസിന് ഒപ്പമാണെങ്കിൽ സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കുന്നതാണ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ രീതി. കൂടുതൽ സ്പെഷൽ ആയിരിക്കാനുള്ള പ്രിയങ്കയുടെ ഈ ശ്രമം ആരാധകർക്കും ഫാഷനിസ്റ്റകൾക്കും ഏറെ പ്രിയങ്കരമാണ്. കാരണം അതുവഴി തങ്ങളുടെ സ്റ്റൈലിൽ എന്തെങ്കിലുമൊന്ന് പുതുതായി ചേർക്കാനവുമെന്ന് അവർ കരുതുന്നു.

ഒരു പൊതുപരിപാടിയുടെ ഭാഗമായി സ്പെയിനിലായിരുന്ന താരദമ്പതികൾ ഏതാനും ദിവസം മുമ്പാണ് അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. ഇതിനു പിന്നാലെ ഇരുവരും ലൊസാഞ്ചലസിലെ തെരുവിലൂടെ നടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 

പച്ചയും ക്രീമും നിറങ്ങളുള്ള ജാക്കറ്റ് ആയിരുന്നു കറുപ്പ് ജീൻസിനൊപ്പം പ്രിയങ്ക ധരിച്ചത്. ഫ്രഞ്ച് ആഡംബര ബ്രാൻഡായ സീലൈനിന്റെ റെഡി ടു വെയർ കലക്‌ഷനിൽ നിന്നുള്ളതാണിത്. യഥാർഥത്തിൽ നിക്കിന്റെ ജാക്ക്റ്റ് ആണിത്. മുൻപൊരു ടിവി ഷോയ്ക്ക് നിക്ക് ഇത് ധരിച്ച് എത്തിയിട്ടുണ്ട്. 2553 അമേരിക്കൻ ഡോളറാണ് ജാക്കറ്റിന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 2 ലക്ഷം രൂപ വരും. 

കറുപ്പ് സ്നീക്കേഴ്സ് ആണ് ഇതോടൊപ്പം പെയർ ചെയ്തത്. പച്ച ഫെയ്സ് മാസ്ക്, ചെയിൻ ഷോൾഡർ ബാഗ് എന്നിവയും ചേരുന്നതായിരുന്നു പ്രിയങ്കയുടെ ലുക്ക്. ബ്ലാക് ടി–ഷർട്ടും ജാക്കറ്റും ജീൻസുമായിരുന്നു നിക്കിന്റെ വേഷം.

നിക്കിന്റെ ജാക്കറ്റ് ‘അടിച്ചു മാറ്റി’യുള്ള പ്രിയങ്കയുടെ ഈ ലുക്ക് എന്തായാലും ആരാധകർക്ക് ഇഷ്ടമായി.

English Summary : Priyanka Chopra borrows Nick Jonas' jacket for outing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com