ADVERTISEMENT

ഫാഷൻ പരീക്ഷണങ്ങൾ താൽപര്യമുള്ള വ്യക്തിയാണ് തെന്നിന്ത്യൻ താരസുന്ദരി പ്രിയാമണി. ട്രെഡീഷനൽ വസ്ത്രങ്ങളിൽ താരം നടത്തുന്ന പരീക്ഷണങ്ങളാണ് ആരാധകർക്ക് ഏറെയിഷ്ടം. അടുത്തിടെ സാരിയിൽ വ്യത്യസ്തമായ ലുക്കിലെത്തി പ്രിയാമണി ശ്രദ്ധ നേടി. 

priyamani-4

ഇൻഡിഗോ സാരിയാണ് പ്രിയാമണി ധരിച്ചത്. കാഴ്ചയിൽ വളരെ സിംപിളായ സാരിക്കൊപ്പം മേക്കപ്പിലും ആക്സസറീസിലും പരീക്ഷണം നടത്തിയാണ് താരം ശ്രദ്ധ നേടിയത്.

priyamani-3

സ്ട്രാപ് ബ്ലൗസാണ് പെയർ ചെയ്തത്. വെള്ള സ്നീക്കേഴ്സ് ആയിരുന്നു മറ്റൊരു പ്രത്യേകത. മുടി ഇരുവശത്തേക്കുമായി മെടഞ്ഞ് ഇട്ടിരുന്നു. ലിപ്സ്റ്റിക്, ഐഷാഡോ എന്നിവ കടുപ്പിച്ച് ഉപയോഗിച്ചു. ഇതിനൊപ്പം ഹെവി ചോക്കറും ചേർന്നതോടെ ട്രെഡീഷനൽ–മോഡേൺ ലുക്കിൽ പ്രിയാമണി തിളങ്ങി. 

priyamani-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com