ഓറഞ്ച് ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നോറ ഫത്തേഹി; ചിത്രങ്ങൾ

actress-nora-fathehi-looks-hot-in-a-orange-lehenga
SHARE

എത്‌നിക് ഔട്ട്ഫിറ്റുകളിൽ തിളങ്ങാൻ താരസുന്ദരി നോറ ഫത്തേഹിക്കുള്ള കഴിവ് പ്രസിദ്ധമാണ്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ ലെഹങ്കയിലെത്തിയാണ് താരം ഫാഷൻ ലോകത്തിന്റെ പ്രശംസ നേടിയത്. 

nora-fathehi-2

ഹാൻഡ് എംബ്രോയ്ഡറിയുടെ വശ്യത നിറയുന്ന ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു ഇത്. പൂക്കളുടെയും ചിത്രശലഭങ്ങളുടെയും രൂപത്തിലുള്ള അലങ്കാരങ്ങൾ ഒപ്പമുണ്ടായിരുന്നു. വിവിധ നിറത്തിലുള്ള കല്ലുകൾ ചേർത്തു തുന്നിയ ബോഡീസ് ആയിരുന്നു പെയർ ചെയ്തത്. എംബ്ബെല്ലിഷ്ഡ് ദുപ്പട്ടയും ഒപ്പം ചേർന്നു. 

ട്രെഡീഷനൽ, മോഡേൺ സ്റ്റൈലുകളെ കൂട്ടിച്ചേർത്ത് ഈ ലെഹങ്ക ഒരുക്കിയത് ഡിസൈനർ മോനിഷ ജൈസിങ് ആണ്. 1.36 ലക്ഷം രൂപയാണ് വില. 

നോറ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നു ലഭിച്ചത്. സത്യമേവ ജയതേ എന്ന സിനിമയിലെ ദിൽബർ എന്ന ഗാനത്തിലെ നോറയുടെ പ്രകടനമാണ് ചിത്രം ഓർമിപ്പിച്ചതെന്നാണ് പലരും കമന്റ് ചെയ്തത്. 

English Summary : Nora Fatehi sparkles in Rs 1.35 lakh orange hand-embroidered lehenga

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA