ഇതെന്ത് ? ആലിയ ഭട്ടിന്റെ അൾട്രാ മോഡേണ്‍ ചോളിക്ക് ട്രോൾ

alia-bhatt-trolled-for-her-hot-lehenga-choli
SHARE

ബോളിവുഡ് താരങ്ങളുടെ വസ്ത്രധാരണം പ്രശംസ നേടുക മാത്രമല്ല ചിലപ്പോഴൊക്കെ പരിഹസിക്കപ്പെടുകയും ചെയ്യാറുണ്ട്. താരസുന്ദരി ആലിയ ഭട്ടിനാണ് അടുത്തിടെ‌ അത്തരമൊരു പരിഹാസം നേരിട്ടത്. ബോളിവുഡ് താരങ്ങളായ ആദിത്യ സീലിന്റെയും അനുഷ്ക രഞ്ജന്റെയും വിവാഹത്തിന് ആലിയ എത്തിയിരുന്നു. ഒരു ഇളം പച്ച ലെഹങ്കാ ചോളിയായിരുന്നു താരത്തിന്റെ വേഷം. എന്നാൽ പലർക്കും താരത്തിന്റെ ചോളി അത്ര പിടിച്ചില്ല. 

ഗ്ലാമറസ് ലുക്ക് താരത്തിന് ലഭിക്കുന്ന തരത്തിൽ ക്രോസ് നെക്‌ലൈനും ബാക് ഓപ്പൺ സ്റ്റൈലിലുമായിരുന്നു ചോളി ഡിസൈൻ െചയ്തിരുന്നത്. അൾഡ്രാ മോഡേൺ ലുക്കിലുളള ഈ ചോളി താരത്തിന് യോജിക്കുന്നില്ലെന്നായിരുന്നു ചിലരുടെ നിരീക്ഷണം. ട്രോളിയും പരിഹസിച്ചും ചിലർ കമന്റും ചെയ്തു. 

എന്നാൽ ആലിയയുടെ ഫാഷൻ പരീക്ഷണങ്ങളെ അഭിനന്ദിച്ച് പലരും രംഗത്തെത്തി. ഏതൊരു ബ്രൈഡ്സ് മെയ്ഡും ആഗ്രഹിക്കുന്ന വസ്ത്രം എന്നാണു ചിലരുടെ അഭിനന്ദനം. കപട സദാചാരം നിറയുന്ന പരിഹാസങ്ങളെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും ഇക്കൂട്ടർ വാദിക്കുന്നു. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക്‌ഷനിലേതാണ് ഈ ലെഹങ്ക. 

ഡൽഹിയിൽ വച്ചായിരുന്നു ആദിത്യ സീൽ–അനുഷ്ക രഞ്ജൻ വിവാഹം. ഭാഗ്യശ്രീ, രവീണ, വാണി കപൂർ, ഭൂമി പട്നേക്കർ, ക്രിസ്റ്റൽ ഡിസൂസ എന്നിങ്ങനെ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്തു.

English Summary : Alia Bhatt in a modern-styled lehenga-choli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS