ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെയും ഫാഷൻ ലോകത്തെയും ത്രസിപ്പിക്കാനുള്ള ബോളിവുഡ് താരം മലൈക അറോറയുടെ കഴിവ് പ്രശസ്തമാണല്ലോ. ഫാഷനിൽ യുവസുന്ദരിമാരോട് മത്സരിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്.
ഫാഷൻ ഡിസൈനർ ആൽബെർട്ടോ ഔഡിനോ ഒരുക്കിയ ഡ്രസ്സിലാണ് മലൈക എത്തിയത്. ബ്ലാക് ഷീർ നെറ്റ് കൊണ്ടാണ് ഈ ഡ്രസ്സ് തയാറാക്കിയിരിക്കുന്നത്. നക്ഷത്രങ്ങളുടെ ആകൃതിയിലുള്ള ഡീറ്റൈൽസ് ഡ്രസ്സിനെ ആകർഷകമാക്കുന്നു.
ഒരു സ്റ്റേറ്റ്മെന്റ് റിങ് മാത്രമായിരുന്നു ആക്സസറി. ഐഷാഡോ, ഗ്ലോസി നൂഡ് ലിപ്സ് എന്നിവയും വെയ്‌വി കേൾ ഹെയർസ്റ്റൈലും ചേർന്നതോടെ മലൈക മനംകവർന്നു. ഹോട്ട് പോസുകളിലാണ് ഫോട്ടോഷൂട്ട്.
English Summary : Malaika Arora in Shimmering Black Midi Dress