ADVERTISEMENT

‘സൗന്ദര്യം മാത്രമല്ല സൗന്ദര്യ മത്സരങ്ങളിലെ വിധി നിർണയിക്കുന്നത്. ഒരാളുടെ വ്യക്തിത്വവും ആത്മവിശ്വാസവും എല്ലാം ഘടകങ്ങളാണ്.’ ആത്മവിശ്വാസമുള്ള ശബ്ദത്തിൽ ശ്രുതി സിത്താര (28) പറയുന്നു. മിസ് ട്രാൻസ് ഗ്ലോബൽ കിരീടം ചൂടിയ മലയാളിയായ ശ്രുതി സിത്താര മോഡലിങ്ങിനെക്കുറിച്ചും ട്രാൻസ്ജെൻഡർ സമൂഹത്തിനായുള്ള പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുന്നു. 

∙ മോഡൽ ബൈ പ്രഫഷൻ, ആക്ട്രസ് ബൈ പാഷൻ 

മിസ് ട്രാൻസ് ഗ്ലോബൽ മത്സരത്തിന്റെ തന്നെ അവതരിപ്പിച്ചു കൊണ്ട് ശ്രുതി സിത്താര ഇങ്ങനെ പറഞ്ഞു.–  മോഡൽ ബൈ പ്രഫഷൻ, ആക്‌ട്രസ് ബൈ പാഷൻ. അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന ശ്രുതി മോഡലിങ് അഭിനയത്തിലേക്കുള്ള വഴിയായാണു കാണുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ് രഞ്ജു രഞ്ജിമാർ ആണു ശ്രുതിയെ മോഡലിങ് വഴിയിലേക്ക് എത്തിക്കുന്നത്. 2018ൽ ക്വീൻ ഓഫ് ദ്വയ വിന്നർ ആയതോടെയാണ് ഈ മേഖലയിൽ തനിക്ക് ശോഭിക്കാനാകുമെന്നു ശ്രുതിക്ക് ഉറപ്പായത്. 

sruthy-sithara-2

∙ മികച്ച നിലവാരമുള്ള മത്സരം 

ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണെങ്കിലും മികച്ച നിലവാരത്തിൽ നടത്തിയ മത്സരമായിരുന്നു മിസ് ട്രാൻസ് ഗ്ലോബൽ എന്നു ശ്രുതി പറയുന്നു. 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അവസാന റൗണ്ടിൽ മത്സരിക്കാനെത്തി. 8 മാസമായി മത്സരത്തിന്റെ നടപടികളിലായിരുന്നു. മിസ് ട്രാൻസ് ഗ്ലോബൽ ഇന്ത്യ 2021 സ്വന്തമാക്കിയാണ് ട്രാൻസ് ഗ്ലോബൽ വേദിയിലേക്ക് ചുവടു വച്ചത്. സംഘാടകരുടെ നിർദേശ പ്രകാരമുള്ള റാംപ് വോക്ക് അടക്കമുള്ള വിഡിയോകൾ ഷൂട്ട് ചെയ്ത് അയച്ചു. കഴിഞ്ഞ ദിവസം ലണ്ടനിൽ ആണ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചത്, 

∙ ട്രാൻസ്ഫോബിയ 

മത്സരത്തിൽ പങ്കെടുത്ത എല്ലാവരും ഓരോ ഹാഷ്ടാഗുകൾ തിരഞ്ഞെടുത്തിരുന്നു. ട്രാൻസ്ഫോബിയ എന്ന ഹാഷ്ടാഗാണ് ശ്രുതി തിരഞ്ഞെടുത്തത്. ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ പേടിയാണ് ട്രാൻസ്ഫോബിയ വഴി ശ്രുതി പുറത്തു കൊണ്ടുവരാൻ ശ്രമിച്ചത്. സമൂഹം ട്രാൻസ്ജൻഡർ വിഭാഗത്തെ കാണുന്നതും അവർക്കെതിരെ ആക്രമണങ്ങൾ അടക്കം നടത്തുന്നതും ഇതു വഴി ശ്രുതി അവതരിപ്പിച്ചു. ശരിയായ ലൈംഗിക വിദ്യാഭ്യാസമാണ് ഇക്കാര്യത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വേണ്ടതെന്നും ശ്രുതി പറയുന്നു. 

∙ കലൈഡോസ്കോപ്പ്

എല്‍ജിബിടിക്യു കമ്യൂണിറ്റിയെ സംബന്ധിച്ചും പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം സംബന്ധിച്ച് ഒരു ഓൺലൈൻ പ്രചാരണ പരിപാടി ശ്രുതി സംഘടിപ്പിക്കുന്നുണ്ട്. ദ് കലൈഡോസ്കോപ്പ് എന്ന സോഷ്യൽ മീഡിയ പേജ് വഴിയാണു പ്രചാരണം., വിഡിയോകളും ചിത്രങ്ങളും പോസ്റ്റർ ക്യാംപയിനുകളും അടക്കമുള്ളവ സോഷ്യൽ മിഡിയ വഴി പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. 

∙ ആത്മവിശ്വാസം അൺലിമിറ്റഡ്

ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് തന്റെ വിജയമെന്ന് ശ്രുതി പറയുന്നു. സാമൂഹിക നീതി വകുപ്പില്‍ പ്രോജക്ട് അസിസ്റ്റന്റായി ലഭിച്ച ജോലി ഉപേക്ഷിച്ചാണ് തന്റെ വഴി കണ്ടെത്തി ശ്രുതി സിത്താര ലോകത്തിന് മുന്നിലേക്ക് എത്തിയത്. വീട്ടുകാർ തനിക്ക് പൂർണ പിന്തുണ നൽകിയെന്നും അച്ഛനും അമ്മയും തന്റെ വ്യക്തിത്വത്തെ അംഗീകരിച്ചതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും മിസ് ട്രാൻസ് ഗ്ലോബൽ മത്സര വേദിയിൽ ശ്രുതി പറഞ്ഞിരുന്നു. വൈക്കം സ്വദേശിയായ ശ്രുതി ഇപ്പോൾ കൊച്ചിയിലാണ് താമസിക്കുന്നത്.

English Summary : Miss trans global winner 2021 Sruthy Sithara obout her modelling career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com