ADVERTISEMENT

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ആദ്യഘട്ടത്തിലെ സ്വിം സ്യൂട്ട് റൗണ്ടിൽ ബിക്കിനിക്കു പകരം ശരീരം മറയ്ക്കുന്ന കറുപ്പ് ഡിസൈനർ വസ്ത്രം ധരിച്ച് ബഹ്റൈൻ സുന്ദരി മനാർ നദീം. മതപരവും സാസ്കാരികവുമായ വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിനാണു ബിക്കിനി ഒഴിവാക്കിയത്. മിസ് യൂണിവേഴ്സ് മത്സരത്തിൽ ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആദ്യ വ്യക്തിയാണ് ഇരുപത്തിയഞ്ചുകാരി മനാർ നദീം. 

ബ്ലാക് ക്വാട്ടർ സ്ലീവ് ജംപ്സ്യൂട്ട് ആയിരുന്നു സ്വിംസ്യൂട്ട് റൗണ്ടിൽ മനാർ ധരിച്ചത്. സാധാരണരീതിയിൽ ബിക്കിനിയാണ് ഈ റൗണ്ടിൽ ധരിക്കേണ്ടത്. ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. എന്നാൽ മനാറിന് മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയില്ലെന്ന വിമർശനവും ചില കോണുകളിൽനിന്ന് ഉയർന്നിരുന്നു. ‘‘ആകൃതി, വലുപ്പം, മതം, നിറം എന്നിവയുടെ വ്യത്യാസങ്ങളില്ലാതെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിച്ചാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് നൽകാനും എന്റെ കയ്യിൽ സ്നേഹം മാത്രമേയുള്ളൂ. നിലനിൽക്കുന്ന സൗന്ദര്യ സങ്കൽപം തകർക്കാൻ ഞാനും എന്റെ സഹോദരിമാരും ഒന്നിച്ച് ശ്രമിക്കുമ്പോൾ നിങ്ങൾ സമാധാനം കണ്ടെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു’’– വിദ്വേഷ കമന്റുകൾക്ക് മറുപടിയായി മനാർ കുറിച്ചു.

ഇതുവരെയുള്ള മിസ് യൂണിവേഴ്സിറ്റി മത്സരത്തിലെ ഏറ്റവും ഉയരും കുറഞ്ഞ മത്സരാർഥിയും മനാർ ആണ്. 5അടി 1 ഇഞ്ച് ആണ് ഉയരം. ഫാഷൻ വിദ്യാർഥിയായ മനാർ ദുബായിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com