ADVERTISEMENT

ട്രെഡീഷനൽ വസ്ത്രങ്ങളിൽ മാളവിക മോഹനനെ കാണുന്നത് ആരാധകർക്ക് സന്തോഷമുള്ള കാര്യമാണ്. അവസരം കിട്ടുമ്പോഴെല്ലാം ട്രെഡീഷനൽ വസ്ത്രം ധരിക്കാൻ മാളവികയും ശ്രദ്ധിക്കാറുണ്ട്. പൊങ്കൽ ആശംസ അറിയിച്ച് പങ്കുവച്ച ഫോട്ടോകളിൽ സാരിയായിരുന്നു താരത്തിന്റെ വേഷം. ഈ ഫോട്ടോകളും ആരാധകരുടെ മനംകവര്‍ന്നു.

 

malavika-mohanan-2

മഞ്ഞ ലിനൻ സാരിയായിരുന്നു മാളവിക തിരഞ്ഞെടുത്തത്. വലിയ പിങ്ക് സാറ്റിൻ ബോർഡറാണ് ഈ പ്ലെയിൻ സാരിയിലെ ആകർഷണം. സാരിയുടെ അതേ ഷെയ്ഡിലുള്ള ബ്ലൗസ് പെയർ ചെയ്തു. ബ്ലൗസിലും പിങ്ക് ബോർഡർ ഉണ്ട്. ബ്രാൻഡ് അനാവിലയിൽ നിന്നുള്ളതാണ് ഈ സാരി. 22,500 രൂപയാണ് വില. 

 

സ്വർണ കമ്മൽ, നെക്‌ലേസ്, സ്റ്റേറ്റ്മെന്റ് റിങ് എന്നിവയായിരുന്നു ആക്സസറീസ്. കണ്ണുകൾക്ക് പ്രാധാന്യം നൽകിയുള്ള മേക്കപ്പും ചേർന്നതോടെ സൂര്യശോഭയിൽ മാളവിക തിളങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com