ADVERTISEMENT

മകൾ എന്ത് ധരിക്കണമെന്നോ ധരിക്കരുതെന്നോ താൻ പറയാറില്ലെന്ന് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ അച്ഛനും നടനുമായ ചങ്കി പാണ്ഡെ. വസ്ത്രധാരണത്തിന്റെ പേരിൽ അനന്യയ്ക്കെതിരെ ട്രോളുകളും വിമർശനവും ശക്തമായ സാഹചര്യത്തിലാണ് ചങ്കി നിലപാട് വ്യക്തമാക്കിയത്. അനന്യ ഇപ്പോൾ ബോളിവുഡ് താരമാണെന്നും അതുകൊണ്ട് ഗ്ലാമറസ് ലുക്കിൽ എത്തേണ്ടതായി വരുമെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തില്‍ ചങ്കി പറഞ്ഞു.

‘‘മാതാപിതാക്കളായ ഞങ്ങൾ ഒരിക്കലും എന്ത് ധരിക്കണമെന്നോ ധരിക്കരുതെന്നോ മക്കളോട് പറഞ്ഞിട്ടില്ല. മക്കളെ വളരെ മികച്ചവരും വിവേകികളുമായാണു വളർത്തിയത്. അനന്യ ഇന്ന് ഷോ ബിസിനസ്സിന്റെ ഭാഗമാണ്. അതുകൊണ്ട് ഗ്ലാമറസ് ലുക്ക് ആവശ്യമായിവരും. ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു പോകണം. അതിന് അനുസരിച്ച് ഡ്രസ് ചെയ്യേണ്ടതുണ്ട്. എന്റെ മക്കളിൽ ഒരുതരം നിഷ്കളങ്കതയുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാവും. വൃത്തികേട് എന്ന് തോന്നിക്കാത്ത രീതിയിൽ എന്തും ധരിക്കാൻ അവർക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും ചങ്കി പറഞ്ഞു. 

ഗെഹരായിയാൻ എന്ന സിനിമയുടെ പ്രചാരണത്തിനായി അനന്യ പാണ്ഡെ ധരിച്ച വസ്ത്രങ്ങളാണ് ട്രോളിനു തുടക്കമിട്ടത്. നിർമാതാവ് അപൂർവ മേത്തയുടെ 50ാം പിറന്നാള്‍ ആഘോഷത്തിന് ധരിച്ച കറുപ്പ് ഷീർ ഡ്രസ്സുമായി ബന്ധപ്പെട്ട് കടുത്ത വിമർശനം ഉയർന്നു. സിനിമയിൽ അവസരം ലഭിക്കാൻ നഗ്നത കാണിക്കുന്നുവെന്ന തരത്തിൽ അനന്യയെ ചിലർ  അധിക്ഷേപിച്ചു.

ananya-pandey-1

നല്ലതോ ചീത്തയോ ആകട്ടെ, ആളുകൾ നിന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ എന്നാണ് ട്രോളുകളെക്കുറിച്ച് അനന്യയോട് പറയാറുള്ളത്. ഇതെല്ലാം വായിച്ച് സ്വയം ചിരിക്കാനും ഒന്നും ഹൃദയത്തിലേക്ക് എടുക്കാതിരിക്കാനും അവൾക്കറിയാമെന്നും ചങ്കി. നമ്മൾ എന്തെങ്കിലും ധരിക്കുമ്പോൾ മറ്റുള്ളവര്‍ ചിരിക്കുന്നത് ഒരു പൊതു സംഭവമാണ്. അതൊരു അഭിനന്ദനമായി കണ്ടാൽ മതി. അവളുടെ അച്ഛൻ അത് കാര്യമാക്കുന്നില്ല, പിന്നെ എന്തിനാണ് മറ്റുള്ളവർ അതേക്കുറിച്ച് ആലോചിച്ച് തല പുകയ്ക്കുന്നതെന്നും ചങ്കി. 

English Summary: Chunky Panday on daughter Ananya Panday getting trolled for her sheer dress

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com