ADVERTISEMENT

സ്കൂളിലെ ഫെയർവെല്ലിന് ചുവപ്പ് സാരിയിൽ തിളങ്ങി ഇന്ദ്രജിത്ത്–പൂർണിമ താരദമ്പതികളുടെ മൂത്തമകൾ പ്രാർഥന ഇന്ദ്രജിത്ത്. സാരിയിലുള്ള ചിത്രങ്ങൾ പ്രാർഥന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. പൂർണിമയുടെ ഫാഷൻ ലേബലായ പ്രാണയില്‍ നിന്നുള്ള സാരിയാണിത്.

വളരെ ലളിതമായ വർക്കുകളുള്ള സാരിക്കൊപ്പം എംബ്രോയ്ഡറി ചെയ്ത സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ആഭരണങ്ങളിലും മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. ഒരു സ്റ്റൈലിഷ് ഹാൻ‍ഡ് ബാഗും ഒപ്പമുണ്ട്. 

പാട്ടും ഡാൻസും സ്റ്റൈലൻ ചിത്രങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് പ്രാർഥന. ഇൻസ്റ്റഗ്രാമിൽ 5 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉണ്ട്. 2018–ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് താരപുത്രി ശ്രദ്ധിക്കപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com