ADVERTISEMENT

വിഷു സ്പെഷൽ ചിത്രങ്ങളുമായി നടി രസ്ന പവിത്രൻ. വിഷുക്കാല പ്രൗഢിയും മലയാളത്തനിമയും നിറയുന്ന ഫോട്ടോഷൂട്ടില്‍ സാരിയിലാണ് താരം തിളങ്ങിയത്. തൃക്കാക്കര അമ്പലമാണ് ഷൂട്ടിന് ലൊക്കേഷനായത്.

rasna-pavitran-321

ചുവപ്പ് നിറത്തിലുള്ള കാഞ്ചീപുരം പട്ടു സാരിയാണ് രസ്നയുടെ വേഷം. പച്ച നിറത്തിലുള്ള ബ്ലൗസ് പെയർ ചെയ്തിരിക്കുന്നു. ട്രെഡീഷനൽ സ്റ്റൈലിലുള്ള വളകളും കമ്മലുമാണ് ആക്സസറീസ്. ബൺ സ്റ്റൈലിലുള്ള തലമുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. കൊന്നപ്പൂവിന്റെ സാന്നിധ്യം ചിത്രങ്ങൾക്ക് വിഷുക്കാല പ്രൗഢി നൽകുന്നു. 

rasna-pavitran-456

സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ ആന്‍‌ ആൻസിയാണ് രസ്നയുടെ വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് നേതൃത്വം നൽകിയത്. മോജിൻ തിനവിലയിൽ ഫോട്ടോഗ്രഫിയും ശ്രുതി സായ് മേക്കപ്പും ചെയ്തിരിക്കുന്നു. ജിസ്മിയാണ് സ്റ്റൈൽ ചെയ്തത്. പ്രൊഡക്ഷൻ മിഥുൻ മിത്രൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com