ADVERTISEMENT

മെറ്റ് ഗാല 2022 റെഡ്കാർപറ്റിൽ സബ്യസാചി സാരിയിൽ തിളങ്ങി സംരഭക നടാഷ പൂനവാല. സാരിക്കൊപ്പം ബസ്‌റ്റിയറും ഓർണേറ്റ് ആഭരണങ്ങളും പെയർ ചെയ്ത് വ്യത്യസ്തമായ ലുക്കിലാണ് റെഡ്കാർപറ്റിൽ എത്തിയത്. ഗിൽഡെഡ് ഗ്ലാമർ എന്ന തീമിലായിരുന്നു ‌ഈ വർഷത്തെ മെറ്റ് ഗാല.

ഗോൾഡൻ സാരിയാണ് സബ്യസാചി നടാഷയ്ക്ക് വേണ്ടി ഒരുക്കിയത്. നിലം മുട്ടി കിടക്കുന്ന ട്രെയ്‌ലോടു കൂടിയ ഈ സാരി ഹാൻഡ് ക്രാഫ്റ്റ് ചെയ്തെടുത്തതാണ്. ട്യൂൾ തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബീഡ്സ്, സ്‌റ്റോൺസ്, ക്രിസ്റ്റൽസ്, വെൽവറ്റ് എന്നിവ എംബ്ബല്ലിഷ് ചെയ്തിട്ടുണ്ട്. സിൽക് എംബ്രോയ്ഡറിയുടെ മനോഹാരിതയും കാണാം. സ്വീറ്റ് ഹാർട്ട് നെക്‌ലൈനുള്ള സ്ട്രാപ്‌ലസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്.  ഹൗസ് ഓഫ് ഷിയാപരെല്ലിയിൽ നിന്നാണ് ഈ ഗോള്‍ഡൻ മെറ്റാലിക് ബസ്റ്റിയർ. ഇതിൽനിന്നു നീളുന്ന വളയങ്ങൾ തലയെ ചുറ്റുന്നു.  

സബ്യസാചി പ്രത്യേകം തയാറാക്കിയ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. കമ്മൽ, വളകൾ, മോതിരങ്ങൾ എന്നീ ആഭരണങ്ങളെല്ലാം ഹെവി ഫീൽ ഉള്ളവയാണ്. പരമ്പരാഗത മാർഗങ്ങളിലൂടെയാണ് ആഭരണങ്ങൾ തയാറാക്കിയത്. സ്ലിക് ഓപ്പൺ ഹെയർ സ്റ്റൈൽ, നൂഡ് ബ്ലഷ് പിങ്ക് ലിപ് ഷെയ്ഡ്, മെറ്റാലിക് ഐ ഷാഡോ, ബ്ലഷ്ഡ് സ്കിൻ എന്നിങ്ങന‌െയായിരുന്നു മേക്കപ്.

ഇന്ത്യൻ, വെസ്‌റ്റേൺ വസ്ത്രങ്ങൾ ഒന്നിച്ചപ്പോൾ മെറ്റ് ഗാലയിലെ ശ്രദ്ധേയമായ ലുക്കുകളില്‍ ഒന്നായി മാറി നടാഷയുടേത്. ഇന്ത്യൻ വസ്ത്ര, ആഭരണ പ്രൗ‌ഢി രാജ്യാന്തര വേദിയില്‍ വ്യക്തമാക്കാൻ നടാഷയ്ക്ക് സാധിച്ചു എന്നാണ് ഫാഷൻ ലോകത്തിന്റെ അഭിപ്രായം.

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാലയുടെ ഭാര്യ നടാഷ ഫാഷന്‍ ചോയ്സുകൾ കൊണ്ട് മുൻപും കയ്യടി നേടിയിട്ടുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടറാണ് നടാഷ.

English Summary : Natasha Poonawalla Shines in Sabyasachi Saree at Met Gala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com