റാംപിൽ ആവേശമായി പാർവതി ജയറാം; കയ്യടികളോടെ വരവേൽപ്പ്: ചിത്രങ്ങൾ

parvathy-jayaram-shines-at-weavers-village-fashion-show-ramp-images
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

കേരള ഗെയിംസിന്റെ ഭാഗമായി, യുവസംരംഭക ശോഭ വിശ്വനാഥൻ നേതൃത്വം നൽകുന്ന വീവേഴ്സ് വില്ലേജ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ദ് വീവേഴ്സ് വില്ലേജ് ഫാഷൻ ഷോ’യിൽ തിളങ്ങി നടിയും നർത്തകിയുമായ പാർവതി ജയറാം. സുസ്ഥിര ഫാഷൻ എന്ന ആശയം ഉയർത്തിപ്പിടിച്ച ഫാഷൻ ഷോയിലൂടെ പരിശീലനത്തിന് ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്കുള്ള ധനസമാഹരണവും കൈത്തറി മേഖലയ്ക്ക് കൈത്താങ്ങാവലുമാണ് ലക്ഷ്യമിട്ടത്.

parvathy-jayaram-2
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

തിരുവനന്തപുരം കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേയ് 8ന് ആണ് ഷോ അരങ്ങേറിയത്. ട്രാൻസ്, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ, പ്രഫഷനൽ മോഡലുകൾ എന്നിവരുൾപ്പെടെ 250–ലേറെ പേർ ഷോയുടെ ഭാഗമായി.     

parvathy-jayaram-1
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഹാന്റ്ലൂം കസവു സാരി ധരിച്ച് വേദിയിലേക്ക് എത്തിയ പാർവതിയെ കയ്യടികളോടെയാണ് വേദിയിലും സദസ്സിലുമുള്ളവർ വരവേറ്റത്. കസവ് സ്ട്രിപ്പ് ഡിസൈൻ ആണ് സാരിയെ ആകർഷകമാക്കുന്നത്. ആനയുടെ ഡിസൈനുള്ള കറുപ്പ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ഇതേ ഡിസൈനുളള ദുപ്പട്ട അരയിൽനിന്നും പുറകിലൂടെ വലതു കയ്യിലേക്ക് സ്റ്റൈൽ ചെയ്തിരുന്നു. ഹെവി ട്രെഡീഷനൽ ആഭരണങ്ങൾ ധരിച്ചത്.

parvathy-jayaram-5
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

സഞ്ജന ജോൺ, രാജേഷ് പ്രതാപ് സിങ്, സീത എന്നീ പ്രശസ്ത ഡിസൈനർമാരും ഷോയുടെ ഭാഗമായിരുന്നു.

parvathy-jayaram-3
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
parvathy-jayaram-6
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS