പിങ്കിൽ ദേവതയായി കീർത്തി സുരേഷ്; ചിത്രങ്ങൾ
Mail This Article
×
പിങ്ക് ഗൗണിൽ വ്യത്യസ്ത ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ്. പുതിയ സിനിമ സർക്കാരു വാരി പാട്ടയുടെ പ്രചാരണ പരിപാടിക്കാണ് താരം ഗൗണിലെത്തിയത്. ഏതാനും ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
ദ് ഹൗസ് ഓഫ് എക്സോട്ടിക്ക് എന്ന ഫാഷൻ ഹൗസിന്റെ കലക്ഷനിൽ നിന്നുള്ളതാണ് ഗൗൺ. ടർട്ടിൽ നെക്കും ഫുൾസ്ലീവും ഹൈ സ്ലിറ്റുമാണ് ഗൗണിന്റെ പ്രത്യേകത. സ്വർണക്കമ്മൽ, ഗോൾഡും കറുപ്പും നിറങ്ങളുള്ള മാല എന്നിവയായിരുന്നു ആക്സസറീസ്.
ബൺ ഹെയർസ്റ്റൈല്‍ താരത്തിന് ബോൾഡ് ലുക്ക് നൽകി. നൂഡ് ഐ ഷാഡോ, ബ്ലാക് ഐ ലൈനർ, മസ്കാര, മെറൂൺ ലിപ്സ്റ്റിക് എന്നിവ ചേർന്ന മേക്കപ്പ് കീർത്തിയെ സുന്ദരിയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.