ശലഭ സുന്ദരിയായി റിമ; ഔട്ട്ഫിറ്റിന്റെ വില 1 ലക്ഷം, പ്രത്യേകതകൾ ഇങ്ങനെ

rima-kallingal-vanitha-cover-photoshoot-outfit-details
SHARE

കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ചില സ്റ്റൈലൻ ലുക്കുകളുണ്ട്. ഫാഷനും അഴകും സമ്മേളിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുകൾ. ഫാഷൻ എന്നാൽ  അത് ബോളിവുഡ് മാത്രമാണെന്ന പതിവു ചിന്തകളെ പൊളിച്ചടുക്കി വനിത വായനക്കാർക്ക് മുന്നിലേക്കെത്തിയത് അടുത്തിടെയാണ്. വനിത മാസികയുടെ മേയ് ആദ്യ ലക്കത്തിന്റെ കവർ ചിത്രമായി നടി റിമ കല്ലിങ്കൽ എത്തിയപ്പോൾ ആരാധർക്കും അത് അതിശയമായി. ബി ടൗണിലെ സുന്ദരിമാരെ കവച്ചുവയ്ക്കുന്ന ലോകോത്തര ഔട്ട്ഫിറ്റുമായാണ് റിമയെത്തിയത്. 

സമൂഹമാധ്യമ പേജുകളിൽ തരംഗമായ ആ റോയൽ ഔട്ട്ഫിറ്റിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ കൂടി ഇതാ. ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊത്യൂർ ഗൗൺ ആണ് റിമ അണിഞ്ഞിരിക്കുന്നത്. പാരിസ് ഫാഷൻ വീക്കിൽ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ ഡിസൈനർ രാഹുൽ മിശ്രയാണ് ഈ രാജകീയ ഔട്ട്ഫിറ്റിനു പിന്നിൽ.

ശലഭം സൗന്ദര്യം നിറയുന്ന റിമയുടെ മറ്റൊരു ഔട്ട്ഫിറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീലനിറത്തിലുള്ള ഹെവി പഫ് സ്ലീവ് കൊത്യൂർ ഗൗൺ ആണിത്. റിമയുടെ ചിത്രങ്ങൾ സൈബർലോകവും ഫാഷൻ പ്രേമികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

MORE IN GLITZ N GLAMOUR
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA