ADVERTISEMENT

നടി ഹിന ഖാന്റെ ഗോൾഡൻ ഗൗൺ ലുക്ക് കാൻ ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയിരുന്നു. ആരാധകരുടെയും ഫാഷന്‍ ലോകത്തിന്റെയും അഭിനന്ദനങ്ങൾ താരത്തെ തേടിയെത്തി. എന്നാൽ ഹിനയുടെ അതേ ഡിസൈനിലുള്ള ഗൗൺ ധരിച്ച് മറ്റൊരു താരവും റെഡ് കാർപറ്റിൽ എത്തി. വ്യവ്യത്യസ്തവും മറ്റാരും അനുകരിക്കാത്തതുമായ ലുക്കിനായി താരങ്ങൾ മത്സരിക്കുന്ന അവസരത്തിൽ ഒരേ ഡിസൈനർ വസ്ത്രത്തിൽ രണ്ടു പേർ എത്തിയത് കൗതുകത്തോടെയാണ് ഫാഷൻ ലോകം കണ്ടത്. 

hina-khan-13

സ്ട്രാപ്‌ലസ് സാറ്റിൻ ഗോൾഡ് ഗൗൺ ആണ് ഹിന ധരിച്ചത്. ഇറ്റാലിയൻ ഡിസൈൻ ഹൗസ് ആയ ഫൊവാരിയിൽ നിന്നുള്ളതാണ് ഇത്. സയാലി വിദ്യയാണ് ഹിനയെ സ്റ്റൈൽ ചെയ്തത്. പേൾ കമ്മലും ഒരു മോതരിവും മാത്രമായിരുന്നു ആക്സസറി. ക്ലാസിക്, ഹോട്ട് ലുക്കിൽ ഹിന തിളങ്ങി. ഈ ഗൗണിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

hina-khan-13

ഇതേ ഗൗണ്‍ ധരിച്ച് മറ്റൊരു താരം ചലച്ചിത്ര മേളയ്ക്കെത്തിയ കാര്യം പിന്നീടാണ് ഫാഷനിസ്റ്റകൾ ശ്രദ്ധിച്ചത്. ജർമൻ–സെർബീരിയൻ നടിയായ തിയോദോര യൂറിക് ആണ് ഇത്. ഗോൾഡ് ചോക്കർ നെക്‌ലേസും മോതിരവുമായിരുന്നു യൂറിക് ആക്സസറൈസ് ചെയ്തത്. 

ഗൗണിൽ രണ്ടു പേരും മികവു പുലർത്തി എന്നാണ് ഫാഷൻ ലോകത്തിന്റെ അഭിപ്രായം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com