ഇലക്ട്രിക് വയർ ഉപയോഗിച്ച് കോ–ഓർഡ് സെറ്റ് ഒരുക്കി നടി ഉർഫി ജാവേദ്. നീല വയർ ശരീരത്തിൽ ചുറ്റിയാണ് ഉർഫി ഔട്ട്ഫിറ്റ് തയാറാക്കിയത്. ഇതിന്റെ വിഡിയോ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
‘‘അതെ ഇത് വയർ ആണ്. മാത്രമല്ല, ഇത് ഒരിടത്തും മുറിച്ചിട്ടുമില്ല. കണ്ടിട്ട് കൊള്ളാമെന്ന് തോന്നുന്നു. ഇങ്ങനെ പല നിറങ്ങൾ പരീക്ഷിക്കാം. ഫാഷൻ എന്നാൽ എനിക്ക് പരീക്ഷണമാണ്. പുതിയതായി എന്തെങ്കിലും സൃഷ്ടിക്കാനും നിലപാടുകൾ അറിയിക്കാനുമുള്ള ഒന്ന്’’– ഉർഫി കുറിച്ചു.
സമ്മിശ്ര അഭിപ്രായമാണ് താരത്തിന്റെ ഈ ഫാഷൻ പരീക്ഷണത്തിന് ലഭിച്ചത്. ചിലർ ഉർഫിയുടെ മനോഭാവത്തെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാൽ സഹിക്കാവുന്നതിനും അപ്പുറമായെന്നും അൺഫോളോ ചെയ്യുകയാണെന്നും കമന്റിട്ടവരുണ്ട്.
ഹിന്ദി ടെലിവിഷൻ താരമായ ഉർഫി വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മുൻപും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.