ഇല വസ്ത്രം, പുൽച്ചാടി കമ്മൽ, കൂടെ പല്ലിയും; ഹോട്ട് ലുക്കിൽ അദ ശർമ
Mail This Article
×
ഇല കൊണ്ട് ഒരുക്കിയ വസ്ത്രത്തിൽ ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് നടി അദ ശർമ. പുതിയ ഫോട്ടോഷൂട്ടിലാണ് അദയുടെ പരീക്ഷണം. ഓഫ് ഷോൾഡർ ഗൗൺ ആണ് താരം ധരിച്ചത്. സ്വീറ്റ് ഹാർട്ട് നെക്ലൈനോടു കൂടിയതായിരുന്നു ഗൗൺ.
ആക്സസറികളിലും അദ പരീക്ഷണങ്ങൾ നടത്തി. പുൽച്ചാടിയുടെ രൂപത്തിലുള്ള കമ്മലാണ് ധരിച്ചത്. പല്ലിയുടെ രൂപത്തിലുള്ള തോന്നിക്കുന്ന സൂചിപ്പതക്കം ഡ്രസ്സിൽ പിൻ ചെയ്തു.
‘‘ഇലയാണ്. പ്രകൃതി ഒരിക്കലും മോശമല്ല. മാത്രമല്ല നിങ്ങൾ ആരായിരിക്കാൻ ആഗ്രഹിക്കുന്നുവോ, അതിന് അനുവദിക്കുകയും ചെയ്യുന്നു. എല്ലാ ജീവജാലങ്ങളെയും അംഗീകരിക്കുന്നു’’– ചിത്രം പങ്കുവച്ച് അദ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.