ലെഹങ്കയില്‍ നവവധുവിനെപ്പോൽ തിളങ്ങി സാറ ടെൻഡുൽക്കർ

sara-tendulkar-in-turns-model-for-designer-anita-dongre
SHARE

സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെയുടെ പുതിയ കലക്‌ഷന് മോഡലായി സച്ചിൻ ടെൻഡുൽക്കറുടെ മകള്‍ സാറ ടെൻഡുൽക്കർ. ഹോമേജ് എന്നാണ് ഈ വെഡ്ഡിങ് വെയർ കലക്‌ഷന്റെ പേര്. നിറപ്പകിട്ടാർന്നതും ഹെവി വര്‍ക്കുകളുള്ളതുമായ ലെഹങ്കകളാണ് കലക്‌ഷനിലുള്ളത്.

പിങ്ക് ലെഹങ്കയാണ് സാറ ധരിച്ചത്. ഗോൾഡൻ എംബ്രോയ്ഡറിയും ഫ്ലോറൽ മോട്ടിഫുകളും ചേർന്ന് മനോഹരമായ ലെഹങ്കയിൽ സാറ നവവധുവിനെപ്പോൽ സുന്ദരിയായി. പച്ച കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് പെയർ ചെയ്തത്. ഫ്ലോറൽ ബൺ ഹെയർ സ്റ്റൈല്‍ സാറയ്ക്ക് കൂടുതല്‍ ആകർഷണം നൽകി.

പ്രമുഖ ബ്രാൻഡിന്റെ പ്രമോഷനൽ വിഡിയോയിൽ മോഡലായി കഴിഞ്ഞ വർഷമാണു സാറ അരങ്ങേറ്റം നടത്തിയത്. അതിനുശേഷം ഇപ്പോഴാണു വീണ്ടുമൊരു പ്രമോഷന്റെ ഭാഗമാകുന്നത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA