നർത്തകിയും ടെലിവിഷൻ താരവുമായ ദിൽഷ പ്രസന്നന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയുടെ ഭാവങ്ങളെ ഓണക്കാലത്തിന്റെ പ്രൗഢിയിലേക്ക് ചേർത്തു വച്ച് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആൻ ആൻസിയാണ് ഈ ഷൂട്ട് ഒരുക്കിയത്.

ട്രെഡീഷനൽ മോഡേണ്‍ ഫ്യൂഷൻ സ്റ്റൈലിൽ ഒരുക്കിയ ഓഫ് വൈറ്റ് പാവാടയും ബ്ലൗസുമാണ് ദിൽഷയുടെ വേഷം. ഓണത്തിന്റെ ഓർമകൾ നിറയ്ക്കുന്നതിനൊപ്പം ട്രെൻഡി ലുക്ക് കോസ്റ്റ്യൂം സമ്മാനിക്കുന്നു.

ട്രെഡീഷനൽ സ്റ്റൈൽ ആഭണങ്ങളാണ് ധരിച്ചത്. തലയിൽ റോസാപ്പൂവുകൾ ചൂണ്ടിയിട്ടുണ്ട്. ശാലീന സൗന്ദര്യം തുളുമ്പുന്ന ഭാവങ്ങൾക്കും പകരം നാഗവല്ലി മുഖത്തു മിന്നിത്തെളിയുന്നത് ചിത്രത്തിന് വ്യത്യസ്തത നൽകുന്നു. തൃപ്പൂണിത്തുറ പാലസ് ആണ് ഷൂട്ടിന്റെ ലൊക്കേഷൻ.

ആൻ ആൻസിയാണ് കോസ്റ്റ്യൂമും സ്റ്റൈലിങ്ങും. മേക്കപ് വികാസ്. മോജിനാണ് ചിത്രങ്ങൾ പകർത്തിയത്. പ്രൊഡക്‌ഷൻ മിഥുൻ മിത്രൻ.


