പ്രൗഢിയോടെ പെങ്ങൾ തങ്ക; മേക്കോവറിൽ തിളങ്ങി ഗീതി സംഗീത

actress-geethi-sangeetha-makeover-shoot
SHARE

ചുരുളി എന്ന ചിത്രത്തിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗീതി സംഗീതയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. പട്ടിന്റെ പ്രൗഢി നിറയുന്ന ചിത്രങ്ങളിൽ മിസ്റ്റിക് ബ്യൂട്ടിയായി തിളങ്ങുകയാണ് ഗീതി സംഗീത. 

geethi-sangeetha-2

മസ്റ്റഡ് യെല്ലോ–റെഡ്–ഗ്രീൻ കോമ്പിനേഷനിലുള്ള പട്ടുസാരിക്കൊപ്പം ട്രഡീഷണൽ ആഭരണങ്ങളാണ് പെയർ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനിജ ജലനാണ് ചിത്രങ്ങൾ പകർത്തിയത്. 'ഹാപ്പിനസ്' മേക്കോവറിന് നേതൃത്വം നൽകിയത് ലിജിതയും സ്റ്റൈലിങ് നിർവഹിച്ചത് നിഷയുമാണ്. 

geethi-sangeetha-6

മികച്ച പ്രതികരണമാണ് ഗീതി സംഗീതയുടെ മേക്കോവർ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. സിനിമയിൽ കൂടുതലും റിയലിസ്റ്റിക് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഗീതിയുടെ ഈ വേഷപ്പകർച്ചയെ പ്രേക്ഷകർ അഭിനന്ദിച്ചു. പാരമ്പര്യത്തിന്റെ പ്രൗഢിയും ആധുനിക സ്ത്രീയുടെ കരുത്തും പ്രതിഫലിക്കുന്നതാണ് ചിത്രങ്ങളെന്നാണ് ആരാധകരുടെ കമന്റ്. 

geethi-sangeetha-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}