റാംപിൽ മോഡലുകൾ വീഴുന്നു; കാരണം പറഞ്ഞ് ഡിസൈനർ

models-fake-slip-at-milan-fashion-week
Image Credits: beate.karlsson / Instagram
SHARE

റാംപില്‍ മോഡലുകൾ വീഴുന്ന കാഴ്ചയായിരുന്നു ഈ വര്‍ഷത്തെ മിലാൻ ഫാഷൻ വീക്കിനെ വ്യത്യസ്തമാക്കിയത്. ‘AVAVAV’ എന്ന ലേബലിന്റെ ‘ഫിൽതി റിച്ച്’ കലക്‌ഷൻ അവതരണമാണ് വീഴ്ചയാൽ ശ്രദ്ധേയമായത്. മോഡൽ ശരിക്കും വീണതാണെന്നാണ് കാണികൾ കരുതിയത്. എന്നാൽ കലക്‌ഷൻ അവതരിപ്പിച്ച് റാംപിലെത്തിയ മോഡലുകളെല്ലാം വീഴാൻ തുടങ്ങിയതോടെ ഇതു വ്യാജമാണെന്നു വ്യക്തമായി

സമ്പന്നനാണെന്നു നടിക്കാമെന്നും എന്നാൽ അതെപ്പോൾ വേണമെങ്കിലും തകർന്നു വീഴാനുളള സാധ്യതയുണ്ടെന്നുമാണ് മോഡലുകളുടെ വീഴ്ചയിലൂടെ ഉദ്ദേശിച്ചതെന്ന് കമ്പനിയുടെ സിഇഒ ബീത് കാൽസൺ പിന്നീട് കുറിച്ചു. ഹൈ ഫറി ബൂട്ട്സ്, ഡോളർ സൈൻ എബ്ലംസ്, ഓവർ സൈസ് ജാക്കറ്റ്സ്, ഹൂഡീസ്, പുതിയ സ്പ്ലാഷ് കളേഴ്സ് എന്നിവയാണ് ഫിൽത്തി റിച്ചിലൂടെ അവതരിപ്പിച്ചത്. 

68 ഇരട്ട മോഡലുകളെ റാംപിലെത്തിച്ച് ആഡംബര ഫാഷന്‍ ബ്രാൻഡ് ഗൂച്ചിയും മിലൻ ഫാഷൻ വീക്കിൽ ചരിത്രമെഴുതിയിരുന്നു. ട്വിൻസ് ബർഗ് എന്ന കലക്‌ഷനാണ് ഗുച്ചി അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}