വിജയദശമി ദിനത്തിൽ മേക്കോവർ ഫോട്ടോഷൂട്ടുമായി തിരുവനന്തപുരം സ്വദേശി അനീഷ് അക്കു. ദേവീ രൂപത്തിലാണ് അനീഷിന്റെ ഫോട്ടോഷൂട്ട്. വെഞ്ഞാറമൂട് ഡ്രീംസ് ബ്യൂട്ടി ലാഞ്ച് ഉടമ അശ്വതി നായരാണ് മേക്കോവർ ചെയ്തത്.

വിജയദശമിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ഷൂട്ടിലേക്ക് എത്തിച്ചത്. മണിക്കൂറുകൾ എടുത്താണ് അനീഷിനെ ദേവീരൂപത്തിലേക്ക് മാറ്റിയത്.
തിരുവനന്തപുരം പള്ളിച്ചൽ ആർആർ സ്റ്റുഡിയോ ടീം അംഗങ്ങളായ രാഹുൽ, അപർണ്ണ, മൂസ എന്നിവരാണ് ചിത്രങ്ങൾ പകർത്തിയത്. മോഡലും അവതാരകനുമാണ് അനീഷ് അക്കു.