ADVERTISEMENT

മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് സിനിമ പൊന്നിയിൻ സെൽവന്റെ പ്രചാരണത്തിരക്കിലാണ് താരസുന്ദരി തൃഷ. സാരിയാണ് താരം പ്രധാന വേഷം. ഈ ലുക്കുകൾ പലതും അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. 

 

സൈബീരിയൻ സ്ക്വിൽ സാരിയിലുള്ള അതിമനോഹര ചിത്രങ്ങളാണ് താരം അടുത്തിടെ പങ്കുവച്ചത്. പേർഷ്യൻ ബ്ലൂ നിറത്തിലുള്ള ഓർഗൻസ സാരിയാണിത്. ഡീപ് വി നെക്ക്‌ലൈനുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് തൃഷ പെയർ ചെയ്തത്. റിഷി ആൻഡ് വിഭൂതി ലേബലിൽ നിന്നുള്ള ഈ സാരിയുടെ വില 40,000 രൂപയാണ്. മേക്കപ്പിലും ആക്സസറീസിലും മിനിമലിസ്റ്റിക് സ്റ്റൈലാണ് പിന്തുടർന്നത്.

 

മികച്ച അഭിപ്രായം നേടി പൊന്നിയിൻ സെൽവൻ പ്രദർശനം തുടരുകയാണ്. കുന്തവൈ രാജകുമാരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com