ദീപികയെപ്പോലെ സാരിയിൽ സുഹാന ഖാന്‍; മുഖത്ത് ഭയം?

suhana-khan-looks-like-deepika-padukone-in-saree
Image Credits: Instagram
SHARE

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച പാര്‍ട്ടിയിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാനും എത്തിയിരുന്നു. പാർട്ടിക്ക് സാരി ധരിച്ചെത്തിയ താരപുത്രിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ പഴയൊരു ലുക്കുമായി താരതമ്യപ്പെടുത്തിയായിരുന്നു ഫാഷൻ ലോകത്തെ ചർച്ച. 

ഓഫ് വൈറ്റ് നിറത്തിലുള്ള സീക്വിൻഡ് സാരിയും സ്ട്രാപ് ബ്ലൗസുമായിരുന്നു സുഹാന ധരിച്ചത്. ബൺ ഹെയർ സ്റ്റൈലും മിനിമലിസ്റ്റിക് ആക്സസറീസ് എന്നിങ്ങനെയായിരുന്നു സ്റ്റൈലിങ്. സബ്യസാചി സാരിയിലുള്ള ദീപികയുടെ ലുക്ക് ഏതാനും ആഴ്ചകൾ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മസ്റ്റാർഡ്, ബ്ലാക് എംബ്ബല്ലിഷ്ഡ് സീക്വിൻ സാരിയായിരുന്നു അന്ന് ദീപിക ധരിച്ചത്. 1960 കളെ ഓർമിപ്പിക്കുന്ന ഹെയർസ്റ്റൈലും ഹെവി ഐ മേക്കപ്പുമായിരുന്നു ദീപിക പിന്തുടർന്നത്. എന്തായാലും ഈ ലുക്കുമായി സുഹാനയ്ക്ക് സാദൃശ്യമുണ്ടെന്നാണ് ചിലരുടെ നിരീക്ഷണം.

ഇതോടൊപ്പം സാരിയിൽ സുഹാന ഖാൻ ‘കംഫർട്ടബിൾ’ ആയിരുന്നില്ലെന്നും അഭിപ്രായമുയർന്നു. താരപുത്രിയുടെ മുഖത്ത് ‘ഭയം’ വ്യക്തമായിരുന്നതായും അവർ നിരീക്ഷിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS