ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയവും ജനപ്രിയവുമായ ബ്യൂട്ടി പേജന്റ് മിസ് കേരളയുടെ 2022 എഡിഷനലേക്കുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലോകത്തെമ്പാടുമുള്ള മലയാളി യുവതികളുടെ സൗന്ദര്യവും കഴിവും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനും അവരുടെ ചിന്തകളെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇംപ്രസാരിയോ 1999ൽ മിസ് കേരളയ്ക്ക് തുടക്കമിടുന്നത്. സിനിമ, മോഡലിങ്, ഫാഷന്‍ ഡിസൈനിങ്, വ്യോമയാനം, സാഹിത്യം തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രതിഭകളുടെ പ്രവേശനം സാധ്യമാക്കാൻ ഇതിലൂടെ സാധിച്ചു. രഞ്ജിനി ഹരിദാസ്, ഗായത്രി സുരേഷ്, ദീപ്തി സതി, പ്രതിഭ സായ്, വിബിത വിജയൻ, റീനു മാത്യൂസ്, ഇന്ദു തമ്പി എന്നിവർ ഇക്കൂട്ടത്തിൽ ചിലരാണ്.
കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച 2020, 2021 വർഷങ്ങളിലും മിസ് കേരള വിജയകരമായി സംഘടിപ്പിക്കാൻ ഇംപ്രസാരിയോയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിച്ചായിരുന്നു ഇത്. ലോകത്തെമ്പാടു നിന്നും പ്രതിഭകൾ മത്സരിക്കാൻ എത്തിയതോടെ ലോക്ഡൗൺ കാലത്തും മിസ് കേരളയിൽ ആവേശം നിറഞ്ഞു. 2022 ൽ 23 ാമത് മിസ് കേരളയ്ക്കാണ് ഇംപ്രസാരിയോ തയാറെടുക്കുന്നത്.

മിസ് കേരളയിൽ പങ്കെടുക്കാൻ ചെയ്യേണ്ടത്
www.misskerala.org എന്ന വെബ്സൈറ്റിലൂടെയാണ് റജിസ്ട്രേഷൻ. ചുരുക്കപ്പട്ടികയിൽ ഇടം നേടുന്നവരിൽ നിന്ന് ഒഡീഷനിലൂടെയായിരിക്കും ആദ്യ രണ്ട് റൗണ്ടിലേക്കുള്ള മത്സരാർഥികളെ തിരഞ്ഞെടുക്കുക. അതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നിശ്ചിത ടാസ്ക്കുകൾ ചെയ്യണം. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് ഗ്രൗണ്ട് ഒഡീഷൻ ഉണ്ടായിരിക്കും. ഇവരിൽ നിന്നും ഗ്രാന്റ് ഫിനാലെയിലേക്കുള്ള 25 പേരെ തിരഞ്ഞെടുക്കും. ആരോഗ്യം, ഫിറ്റ്നസ്, മെഡിക്കൽ ഉൾപ്പടെയുള്ള മേഖലകളിലെ വിദഗ്ധർ നേതൃത്വം നൽകുന്ന പഴ്സനാലിറ്റി ഗ്രൂമിങ് സെഷനുകൾ ഇവർക്ക് ലഭിക്കും.
റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 19 ആണ്. കൂടുതൽ വിവരങ്ങൾക്ക് www.misskerala.org സന്ദർശിക്കുകയോ 8289827951 വിളിക്കുകയോ ചെയ്യാം.