‘നിങ്ങള്‍ക്ക് എന്നോട് മത്സരിക്കാം, പക്ഷേ... ’: സണ്ണി ലിയോണിനോട് ഉര്‍ഫി ജാവേദ്

sunny-leone-praises-urfi-javed-for-her-clothing
SHARE

ഹിന്ദി ടെലിവിഷൻ താരം ഉർഫി ജാവേദിന്റെ ഫാഷൻ പരീക്ഷണങ്ങള്‍ തുടരുകയാണ്. വിവാദങ്ങൾ വിടാതെ പിന്തുടരുമ്പോഴും ഗ്ലാമറസ് ഔട്ട്ഫിറ്റുകളുമായി താരം കളം നിറയുന്നു. ചിലപ്പോൾ അഭിനന്ദനങ്ങളും ഉർഫിയെ തേടിയെത്താറുണ്ട്. ഏറ്റവും ഒടുവിൽ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ പ്രശംസയാണ് ഉർഫിക്ക് ലഭിച്ചത്. ഒരു ടെലിവിഷൻ ഷോയിൽ മത്സരാർഥിയായ ഉര്‍ഫിയെ ഷോയുടെ അവതാരകയായ സണ്ണി അഭിനന്ദിച്ചു. അരയന്നങ്ങളുടെ ഡിസൈനുള്ള ഉർഫിയുടെ കറുപ്പ് വസ്ത്രമാണ് സണ്ണിക്ക് ഇഷ്ടപ്പെട്ടത്. 

‘ഉര്‍ഫി നിങ്ങളുടെ വസ്ത്രം അതിശയകരവും ബീച്ച്‌വെയർ പോലെ മികച്ചതുമാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്. ഇത് മനോഹരമായിരിക്കുന്നു’– സണ്ണി പറഞ്ഞു. ‘വസ്ത്രധാരണത്തിന് പേരുകേട്ടയാളാണ് ഞാന്‍. നിങ്ങള്‍ക്ക് എന്നോട് മത്സരിക്കാം. പക്ഷേ എന്റെ വസ്ത്രങ്ങളോട് മത്സരിക്കാനാവില്ല. പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കുമത്’’– എന്നായിരുന്നു ഉർഫിയുടെ മറുപടി. 

ഷോയിലെ മത്സരാർഥിയായി എത്തിയതു മുതൽ ഫാഷൻ പരീക്ഷണങ്ങളുമായി ഉർഫി സജീവമാണ്.ഷോയിലെ തന്റെ യാത്രയെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ ആരാധകരോട് സംവദിച്ചിരുന്നു. ‘‘അത്ഭുതകരം, സ്വപ്‌നതുല്യം. ഞാന്‍ ഈ ഷോ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഈ സീസൺ നിങ്ങള്‍ തീർച്ചയായും കാണണം. കാരണം കഴിഞ്ഞ സീസണുകളിലൊന്നും ചെയ്യാത്ത കാര്യങ്ങളാണ് വരാൻ പോകുന്നത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല’’ ഉര്‍ഫി പറഞ്ഞു.

ഉർഫിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് എഴുത്തുകാൻ ചേതൻ ഭഗത് രംഗത്തെത്തിയത് വിവാദമായിരുന്നു. താരത്തിന്റെ വസ്ത്രധാരണം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നായിരുന്നു ചേതന്റെ പ്രതികരണം. ഇതിന് ശക്തമായ ഭാഷയിൽ ഉർഫി മറുപടി നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS