ADVERTISEMENT

ഭാഷ, പാചകരീതി, വസ്ത്രം, ജീവിതരീതി എന്നിവയുടെ വ്യത്യസ്തയും സമ്പന്നതയും കൊണ്ട് ഇന്ത്യ പ്രസിദ്ധമാണ്. പരമ്പരാഗത വസ്ത്രങ്ങള്‍, പ്രത്യേകിച്ച് സാരിയാണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. ഓരോ നാട്ടിലും അവരുടെ സാംസ്കാരത്തനിമ നിറയുന്ന സാരികളുണ്ട്. ഇവയിലൊന്നാണ് ബന്ധാനി സാരികള്‍. ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഇവ പ്രധാനമായും നിർമിക്കുന്നത്. ഗുജറാത്തിലെ ഖാത്രി വിഭാഗമാണ് ബന്ധാനി സാരി നിർമാണത്തില്‍ പേരുകേട്ടവര്‍. നൂലിഴകളുടെ അടുപ്പവും നിറവും തമ്മിലുളള ബന്ധമാണ് ബന്ധാനിയുടെ പ്രത്യേകത. വൈവിധ്യമാര്‍ന്ന നിറങ്ങളും ആകര്‍ഷകമായ പാറ്റേണുകളും കൊണ്ട് സമ്പന്നമായ ബന്ധാനി ബോളിവുഡ് നടിമാരുടേയും പ്രിയം നേടി ഫാഷൻ ലോകത്തിപ്പോൾ തരംഗം തീർക്കുകയാണ്. ബോളിവുഡ് താരങ്ങളുടെ ബന്ധാനി സാരികളിലൂടെ.

traditional-bandhani-sarees-look-actress-2

 

∙ ഓംബ്രെ-ടോണ്‍ ബന്ധാനി സാരിയില്‍ ആലിയ ഭട്ട്

traditional-bandhani-sarees-look-actress-5

 

സാരികളുടെ കാര്യത്തില്‍ എപ്പോഴും അപ്‌ഡേറ്റഡാണ് ആലിയ ഭട്ട്. ബനാറസി സില്‍ക്ക് മുതല്‍ ബന്ധാനി വരെ നടിയുടെ പക്കലുണ്ട്. അവ എങ്ങനെ മനോഹരമായി സ്‌റ്റൈല്‍ ചെയ്യണമെന്ന് താരത്തിന് വ്യക്തമായി അറിയാം. വൈറ്റ് ബന്ധാനി പ്രിന്റുള്ള യെല്ലോ റെഡ് ഡുവല്‍ ഓംബ്രെ-ടോണ്‍ സാരിയിൽ ആലിയ തിളങ്ങിയിരുന്നു. യെല്ലോ ബന്ധാനി ഡിസൈനുള്ള ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസാണ് ഇതോടൊപ്പം ധരിച്ചത്. കോര്‍സെറ്റഡ് ഫിറ്റിംഗ്, ബെയര്‍-ബാക്ക് ഡീറ്റെയ്ല്‍സ്, പ്ലന്‍ജിങ് സ്വീറ്റ്ഹാര്‍ട്ട് നെക്‌ലൈൻ എന്നിവ ആലിയയ്ക്ക് ക്ലാസിക് ലുക്ക് നല്‍കി.

traditional-bandhani-sarees-look-actress-4

 

∙ രാകുല്‍ പ്രീതിന്റെ ചുവപ്പ് ബന്ധാനി സാരി

traditional-bandhani-sarees-look-actress-6

 

തിളങ്ങുന്ന കടും ചുവപ്പ് നിറത്തിലുള്ള ഷെയ്ഡിലാണ് രാകുലിന്റെ സാരി വരുന്നത്. അവള്‍ പരമ്പരാഗത രീതിയില്‍ ആറ് യാര്‍ഡുകള്‍ വലിച്ചുനീട്ടി, പല്ലുവിനെ മനോഹരമായി തോളില്‍ തൂങ്ങാന്‍ അനുവദിച്ചു. പ്ലൻജിങ് വി നെക്‌ലൈനുള്ള എംബ്രോയ്ഡറി ചെയ്ത ബ്ലൗസ് ലുക്കിനെ ആകർഷകമാക്കി. 

traditional-bandhani-sarees-look-actress-3

 

∙ ഓറഞ്ച്, യെല്ലോ ഓംബ്രെ ബന്ധാനിയിൽ സാറാ അലി ഖാന്‍

traditional-bandhani-sarees-look-actress-9

 

ഫാഷനില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നയാളാണ് സാറാ അലി ഖാന്‍. പാശ്ചാത്യ വസ്ത്രങ്ങളേക്കാള്‍ കൂടുതല്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കുന്ന താരസുന്ദരി. ഓറഞ്ച്, മഞ്ഞ ഓംബ്രെ ഇഫക്റ്റ് ബന്ധാനി സാരിക്കൊപ്പം നടി തിരഞ്ഞെടുത്തത് തിളങ്ങുന്ന പിങ്ക് ഹാഫ് സ്ലീവ് ബ്ലൗസാണ്. ഗോള്‍ഡന്‍ വളകളും പിങ്ക് ഷൂസും പെയര്‍ ചെയ്തു.

 

∙ ഗ്രീന്‍ ഓംബ്രെ സാരിയില്‍ ജാന്‍വി കപൂര്‍

 

പച്ച നിറത്തിലുള്ള ഓംബ്രെ സില്‍ക്ക് ബന്ധാനി സാരിയാണ് ജാന്‍വി കപൂര്‍ തിരഞ്ഞെടുത്തത്. വെല്‍വെറ്റ് പച്ച ബ്ലൗസും ബോള്‍ഡ് ചോക്കറും സ്വര്‍ണ്ണ ബ്രേസ്‌ലറ്റും ഉപയോഗിച്ച് താരം അത് സ്‌റ്റൈല്‍ ചെയ്തു. വിവാഹ ചടങ്ങുകള്‍ക്കോ നൈറ്റ് റിസപ്ഷന്‍ പാര്‍ട്ടിക്ക് പോകുമ്പോള്‍ തിരഞ്ഞെടുക്കാവുന്നതാണ് ജാന്‍വിയുടെ ഈ സാരി. ഒരേ സമയം ട്രെന്റി, ട്രെഡീഷനൽ ലുക്കുകൾ ഈ ഗ്രീന്‍ ഓംബ്രെ സാരി നൽകുന്നു. 

 

∙ യെല്ലോ ജെമ്പ്സ്യൂട്ട് സാരിയില്‍ ശില്‍പ ഷെട്ടി കുന്ദ്ര

 

ഫാഷനില്‍ പരീക്ഷണങ്ങൾക്കു മടിക്കാത്ത ശില്‍പ ഷെട്ടിയും ജംപ്സ്യൂട്ടിന്റെ ആധുനിക ശൈലിയും സാരിയുടെ ചാരുതയും ഒന്നിപ്പിച്ചു. മാച്ചിങ് ബ്ലൗസും അരക്കെട്ടില്‍ സീക്വിനുകള്‍ കൊണ്ട് അലങ്കരിച്ച ബ്ലൗസും പെയര്‍ ചെയ്തു. 

 

∙ ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ബന്ധാനിയില്‍ കാജോള്‍ 

 

ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ബന്ധാനി സാരിയാണ് കാജോള്‍ ധരിച്ചത്. കോക്ടെയ്ല്‍ പാര്‍ട്ടിക്ക് അനുയോജ്യമാണിത്. എംബ്രോയ്ഡറി ചെയ്ത ബോര്‍ഡറും ബ്ലാക്ക് ബന്ധാനി ഡിസൈനുള്ള സ്വര്‍ണ്ണ പല്ലുവുമുണ്ട്. എംബ്രോയ്ഡറി ചെയ്ത സാരിയോടൊപ്പം സ്ലീവ്‌ലെസ് ബ്ലാക്ക് ബ്ലൗസും ചേർന്നപ്പോള്‍ താരം കൂടുതൽ സുന്ദരിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com