ADVERTISEMENT

 

singer-abhaya-hiranmayi-02

ഒരു പാട്ടു പോലെ മനോഹരമാണ് അഭയ ഹിരൺമയി എന്ന പേരും. വിടർന്ന കണ്ണുകളും ചിരിയുമുള്ള ഈ പാട്ടുകാരിയുടെ സ്വകാര്യജീവിതവും വസ്ത്രധാരണവും ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത് മലയാളികളുടെ ഇത്തരം കാര്യങ്ങളിലുള്ള പ്രത്യേക താൽപര്യം കൊണ്ടാണെന്നേ പറയാൻ പറ്റൂ. അല്ലെങ്കിലും, ഒരു തരത്തിലും തന്നെ ബാധിക്കാത്ത കാര്യങ്ങളിലും അഭിപ്രായം പറയാനുള്ള അവകാശമുണ്ട് എന്നാണല്ലോ പല മലയാളികളുടെയും ഭാവം!

 

singer-abhaya-hiranmayi-05

നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?

 

singer-abhaya-hiranmayi-01

‘‘ഞാൻ എന്തു ധരിക്കുന്നു എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ല, എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാൻ പറ്റുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാവുന്നില്ല. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്നമല്ല.’’ ഹിരൺമയി പറയുന്നു. ‘‘ബോധം വച്ച കാലം മുതലേ ഞാൻ ഷോർട്സ് ധരിക്കാറുണ്ട്, അന്ന് ചുറ്റുമുള്ളവരാണ് കുറ്റം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് അതൊരു ജനസമൂഹമായി മാറിയിട്ടുണ്ട്. അതിനർഥം എന്നും നിങ്ങളെ കുറ്റം പറയാൻ ആളുകളുണ്ട് എന്നതാണ്. ഒരു സാരി ധരിച്ചാൽ പോലും അതിലും പ്രശ്നം കണ്ടെത്താൻ കഴിവുള്ളവരുണ്ട്. ആകെ ചെയ്യാൻ പറ്റുന്നത്, ഇതൊന്നും ശ്രദ്ധിക്കാതെ നിങ്ങൾക്കിഷ്ടമുള്ള ജീവിതം ജീവിക്കുക എന്നതാണ്.’’

singer-abhaya-hiranmayi-11

 

‘ശരീരം കാണിക്കാനാണോ വർക്കൗട്ട് ചെയ്യാനോണോ ജിമ്മിൽ വരുന്നത്?’

 

‘‘ഞാനേറ്റവും കൂടുതൽ കേൾക്കുന്ന കമന്റാണിത്. ആശാനു കോളായല്ലോ, ശരീരം കാണിക്കാനാണോ വർക്കൗട്ട് ചെയ്യാനോണോ ജിമ്മിൽ വരുന്നത്?, ജിമ്മിലെന്തിനാ ഇത്തരം വസ്ത്രം ധരിക്കുന്നത്... ഇതൊക്കെയാണ് കമന്റുകൾ. ഇതൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവര്‍ക്കെവിടുന്നു കിട്ടി എന്നെനിക്കറിയില്ല. 

 

ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളിൽ സ്ത്രീക്കു മാത്രം പ്രശ്നം വരുന്ന രീതിയാണ് ഇവിടെ. ആണുങ്ങൾ ഗന്ധർവന്മാരോണോ എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. അതേ കണ്ണിലൂടെയാണ് സ്ത്രീകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. സ്വന്തം അധ്യാപകനെ ചേർത്തു പറയുക, വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക, ഇതിനൊക്കെ എന്തവകാശമാണ് ആളുകൾക്കുള്ളത്? നിങ്ങൾക്കിത്രയധികം സമയമുണ്ടെങ്കിൽ നല്ല രീതിയിൽ അതുപയോഗിച്ചൂടെ എന്നാണ് എനിക്കു ചോദിക്കാനുള്ളത്.’

 

സീറോ സൈസ് ഒരു ‘മിത്ത്’ ആണ്

 

‘ദൈവം എല്ലാവരെയും വ്യത്യസ്തമായാണ് സൃഷ്ടിച്ചിട്ടുള്ളത്. വിരലുകളുടെ നീളം, പല്ലിന്റെ ഭംഗി, കഴുത്തിന്റെ നീളം, മുടിയുടെ നിറം, ഇവയൊക്കെ ഓരോരുത്തർക്കും വ്യത്യസ്തമാണ്. എല്ലാത്തിനും അതിന്റേതായ ഭംഗിയുണ്ട്. ഇതൊന്നും മാറ്റാൻ ‍ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യകരമായി ജീവിക്കുക എന്നുമാത്രമേ ഉള്ളൂ. അല്ലാതെ സീറോ സൈസാകാനല്ല ജിമ്മിൽ പോകുന്നത്. എന്റെ കയ്യിലെയും കാലിലെയും മുടി ഞാൻ കളയാറില്ല, എനിക്കത് ഇഷ്ടമാണ്. ഒരു കൊച്ചുകുഞ്ഞിന്റെ കൈ പോലെ എനിക്കു തോന്നും. ഇതൊക്കെ എന്റെ ഇഷ്ടമാണ്. എന്റെ ശരീരം എങ്ങനെയായാലും എനിക്കിഷ്ടമാണ്’’ ഹിരൺമയി പറയുന്നു.

 

Content Summary : Singer Abhaya Hiranmayi Opens Up About Her Dressing Style

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com