ADVERTISEMENT

അഴകിന് പഴകി ദ്രവിച്ച നിയമങ്ങൾ കൽപ്പിച്ചു കൊടുക്കുന്നവർക്കിടയിലേക്ക് അവൾ വരികയാണ്. ജാനകി കെഎസ് കൃഷ്ണ... വെളുത്തു തുടുത്ത് സീറോ സൈസിൽ ഇരിക്കുന്നവർ മാത്രമാണ് സുന്ദരികളെന്ന് പറയുന്നവരോട് ഇതാ ഞാനെന്ന് സധൈര്യം വിളിച്ചു പറയുകയാണ് അവൾ. കേരളത്തിലെ ആദ്യത്തിലെ ക്ലെഫ്റ്റ് ലിപ് മോ‍ഡൽ എന്ന പ്രത്യേകതയോടെ ക്യാമറയ്ക്കു മുന്നിലെത്തുന്ന ജാനകിയെ സോഷ്യൽ മീ‍ഡിയക്ക് പരിചയപ്പെടുത്തുന്നതാകട്ടെ ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ സൂര്യ ഇഷാൻ. കുറവുകളെ മികവുകളാക്കി ആത്മവിശ്വാസത്തോടെ ക്യാമറയ്ക്കു മുന്നിലെത്തിയ ജാനകിയെ അതിസുന്ദരിയാക്കിയതും സൂര്യയാണ്.

 

 

first-transwomen-cleftlip-model-in-kerala1

 

സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പു വായിക്കാം:

first-transwomen-cleftlip-model-in-kerala2

 

ഇത് ജാനകി Kerala first Cleft lip model ഇവളും കലയെ സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് dance, model, fashion ഒക്കെ ആഗ്രഹിക്കുന്നഒരാളാണ്

 

അങ്ങനെയിരിക്കെ അവളുടെ ഇൻസ്റ്റയിലെ ഫോട്ടോസ് കണ്ടു ഒരു ഫൊട്ടോഗ്രാഫർ മെസ്സേജ് അയച്ചു ഫോട്ടോ ഷൂട്ട്‌ ചെയ്യാൻ താല്പര്യം ഉണ്ടോ എന്നൊക്കെ അങ്ങനെ സംസാരിച്ച ശേഷം വാട്സാപ്പ് ഫോട്ടോസ് അയച്ചു തരാൻ അവശ്യപ്പെട്ടു ഫോട്ടോ കണ്ടതിന് ശേഷം ആ ഫൊട്ടോഗ്രാഫർ പറഞ്ഞത് അയ്യോ സോറി ജാനകി ചുണ്ടും മൂക്കും ഇത്ര വ്യത്യാസം ഉണ്ടോ ഒരു പാട് കറുത്തിട്ടാണോ മോഡലിങ്ങിന് വേണ്ട ഫീച്ചേഴ്സ് ഒന്നുമില്ല എന്ന് പറഞ്ഞു ബോഡി ഷെയ്മിങ് പോലെ കളിയാക്കി അവൾക്ക് വളരെ വിഷമം തോന്നി ഞാൻ എല്ലാ പേരുടെയും കാഴ്ചപ്പാടിൽ അത്ര ബോറിങ് ആണോ.

 

cleft lip (മുച്ചുണ്ട്) ഉള്ളവർ ഞങ്ങളും മനുഷ്യർ അല്ലെ ഞങ്ങളും ആഗ്രഹിക്കുന്നു മോഡലിങ്ങ് രഗത്തും ഫാഷൻ രംഗത്തും കടന്നുവരുവാൻ. ഈ ആഗ്രഹം എന്നോട് പറഞ്ഞു എന്നാൽ കഴിയുന്ന രീതിയിൽ ഒരു തുടക്കമാകട്ടെ എന്ന് വിചാരിച്ചു. ജാനകിയുടെ സ്വപ്നങ്ങൾക്ക് നിറമേകി മേക്കോവർ നടത്തി ആ ചിത്രങ്ങളാണ് ഇത്.

 

ഇനിയെന്നാണ് നമ്മുടെ കേരളസമൂഹം മാറുന്നത് സൗന്ദര്യം മനസ്സിൽ കാണാൻ ശ്രമിക്കും മുഖത്തല്ല.

 

Makeover full video-https://youtu.be/9PJ0rrjSEvQ

Model ജാനകി കെ എസ് കൃഷ്ണ

Surya's makeover

Hair styling - Sudhi Ar

Photography by - Vibi Vibeesh

Costume -Renju Renjimar

 

Content Summary : First transwomen cleftlip model in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com