നടൻ വിജയ് വർമയുമായി ഡേറ്റിങ്ങിലാണെന്ന പ്രചാരണമുണ്ടായതോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് താരസുന്ദരി തമന്ന ഭാട്ടിയ. പുതിയ സെലിബ്രിറ്റി കപ്പിൾസ് എന്ന നിലയിൽ പാപ്പരാസികൾ ഇവരുടെ പിന്നാലെ പായുന്നു. എന്നാൽ ഇതിനിടയിലും പതിവുപോലെ തന്റെ ഫാഷൻ ഗെയിമുകൾ തുടരുകയാണ് തമന്ന. ഇലക്ട്രിക് ബ്ലൂ മിഡി ഡ്രസ്സിലുള്ള തമന്നയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്ത് തരംഗം തീർക്കുകയാണ്.

ബ്രൈറ്റ്, ബോൾഡ് നിറങ്ങളിൽ തിളങ്ങാറുള്ള തമന്ന ഇത്തവണ നീലയിലേക്ക് ചുവടു മാറിയപ്പോഴും ആരാധകരെ നിരാശരാക്കിയില്ല. കണ്ണുകൾ കവരുന്ന നിറത്തിൽ ഗ്ലാമറസ് ലുക്കിലാണ് തമന്ന എത്തിയത്. ഫാഷൻ ബ്രാൻഡ് നമായിൽ നിന്നുള്ള വസ്ത്രമാണിത്. വി ഷെയ്പ് നെക്‌ലൈനും ബ്രോഡ് ഷോൾഡറും അസിമിട്രിക്കൽ ഹെമിലൈനും ചേർന്ന് തമന്നയ്ക്ക് ഹോട്ട് ലുക്ക് നൽകുന്നു. ഈ ഡ്രസ്സിന്റെ വിലയും ഫാഷൻ ലോകത്തെ ആകർഷിച്ചു. വെറും 5,999 രൂപയാണ് താരത്തിന്റെ ഈ സ്റ്റൈലിഷ് ഡ്രസ്സിന്റെ വില.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഷലീന നതാനിയാണ് തമന്നയെ സ്റ്റൈൽ ചെയ്തത്. കമ്മലും മോതിരവും മാത്രമായിരുന്നു ആക്സസ്റിസ്. ഡ്യൂ മേക്കപ്പ് ആണ് പരീക്ഷിച്ചത്. ന്യൂഡ് ലിപ്സും ഐലൈനറും സിംപിൾ ആൻഡ് എലഗനന്റ് ലുക്ക് നൽകി.

Content Summary: Actress Tamannaah Bhatia Glam Look In Blue Cut-Out Midi Dress