ശരീരം മുഴുവൻ 30,000 ചുവന്ന ക്രിസ്റ്റലുകൾ, പാരീസിൽ തിളങ്ങി ദോജാ ക്യാറ്റ്

doja-cat-new-look
ദോജാ ക്യാറ്റ്. Image Credit : Instagram/schiaparelli
SHARE

ചുവന്ന വസ്ത്രം, ശരീരത്തിൽ മുഴുവൻ ക്രിസ്റ്റൽ, മുഖവും കഴുത്തും മുതൽ അടിമുടി ചുവന്നു തിളങ്ങുന്ന രൂപം... എന്നും വ്യത്യസ്തത ഇഷ്ടപ്പെടുന്ന അമേരിക്കൻ റാപ്പറായ ദോജാ ക്യാറ്റിന്റെ പുത്തൻ സ്റ്റൈലാണിത്. പാരീസ് ഫാഷൻ വീക്കിലെ റാംപിലെത്തിയ ദോജായുടെ ലുക്ക് ശ്രദ്ധേയമാവുകയാണ്. 

മുപ്പതിനായിരം ചുവന്ന സ്വരോസ്കി ക്രിസ്റ്റലുകളാണ് ദോജായുടെ ലുക്കിലുണ്ടായിരുന്നത്. 4 മണിക്കൂറും 58 മിനിറ്റും കൊണ്ടാണ് ദോജായെ മേക്കപ്പ് ആ‌ർട്ടിസ്റ്റായ പാറ്റ് ഒരുക്കിയെടുത്തത്. ദേഹം മുഴുവൻ ചുവന്ന പെയിന്റ് അടിച്ചതിനു ശേഷം ഓരോ ക്രിസ്റ്റലുകളായി പതിച്ചാണു വ്യത്യസ്ത ലുക്കിൽ ദോജായെ ഒരുക്കിയതെന്നു മേക്കപ്പ് ആ‌ര്‍ട്ടിസ്റ്റ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മേക്കപ്പ് വി‍ഡിയോയും അവർ പങ്കുവച്ചു. 

ചുവപ്പു നിറത്തിലുള്ള സിൽക്ക് ഫെയ്ൽ ബസ്റ്റിയര്‍ ടോപ്പും പാവാടയുമാണ് ദോജാ ധരിച്ചത്. 

Content Summary: American Rapper Doja Cat New Look in Paris Fashion Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS