കറുപ്പിൽ ഹോട്ട് ലുക്കിൽ ഇഷ ഗുപ്ത, ചിത്രങ്ങൾ

esha-gupta-hot-look-in-black-dress
Image Credits: Instagram/chandiniw
SHARE

ഫാൻസി ഫ്രില്ലുകളോ എംബ്രോയ്ഡറിയോ ബീഡ്സോ കാര്യമായി മറ്റൊന്നുമില്ല. നിറപ്പകിട്ടാർന്നതല്ല, പക്ഷേ സമൂഹമാധ്യമത്തിൽ തീ പടർത്താൻ മോഡലും നടിയുമായ ഇഷ ഗുപ്തയ്ക്ക് ഒരു കറുപ്പ് വസ്ത്രം ധാരാളം. പ്ലൻജിങ് നെക്‌ലൈനുളള ഒരു ഓഫ് ഷോൾഡർ ക്രോപ് ടോപ്പും മാക്സി സ്കർട്ടും ധരിച്ചാണ് താരം ഫാഷൻ ലോകത്തിന്റെ മനംകവർന്നത

esha-gupta-hot-look-in-black-dress2
Image Credits: Instagram/chandiniw

താരത്തിന്റെ ശാരീരികസൗന്ദര്യം വ്യക്തമാക്കുന്ന രീതിയിലാണ് ഡ്രസ്സിന്റെ ഡിസൈൻ. ടോപ്പിന്റെ സ്ലീവിൽ വർക്ക് ഒഴിച്ചാൽ വേറെ ഒന്നുമില്ല. മനോഹരമായ കമ്മലും ഏതാനും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. ഇഷയുടെ ഹോട്ട് പോസുകൾ കൂടി ചേരുന്നതോടെ ചിത്രങ്ങൾക്ക് ക്ലാസിക് ഫീൽ ലഭിക്കുന്നു. ബ്ലാക് ആൻഡ് വൈറ്റിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

esha-gupta-hot-look-in-black-dress3
Image Credits: Instagram/chandiniw

അടുത്തിടെ മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഗൗണിലും ഇഷ തിളങ്ങിയിരുന്നു. സ്ട്രാപ്‌ലസ് മോഡലിലുള്ള ഈ ഗൗണും ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടിയെടുത്തു. 

സമൂഹമാധ്യമത്തിൽ സജീവമായ താരത്തിന് 13.4 മില്യൻ ഫോളോവേഴ്സ് ഉണ്ട്. ഫാഷൻ ഫോട്ടോഷൂട്ടുകളാണ് ഇഷയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തത്. ഹോട്ട് ഫോട്ടോഷൂട്ടുകളുടെ പേരിൽ ചിലപ്പോഴെല്ലാം താരത്തിന് വിമർശനം നേരിടേണ്ടി വന്നിട്ടുമുണ്ട്. 

esha-gupta-hot-look-in-black-dress
Image Credits: Instagram/chandiniw

Content Summary: Esha Gupta's Hot Look in Black Dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS