ഗോൾഡൻ സുന്ദരിയായി തൃഷ, സാരിയുടെ വില 22,800

trisha-in-an-auspicious-yellow-saree-for-thalapathy-pooja-01
SHARE

ലോകേഷ് കനകരാജിന്റെ പുതിയ സിനിമ ലിയോയിലൂടെ തമിഴിലെ സൂപ്പർഹിറ്റ് ജോഡികളായ വിജയും തൃഷയും വീണ്ടും ഒന്നിക്കുകയാണ്. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും മുഖ്യ വേഷത്തിലെത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. സിനിമയുടെ പൂജയിൽ നിന്നുളള ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. തൃഷയുടെ സൗന്ദര്യത്തെ സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേർ പ്രകീർത്തിച്ചിരുന്നു. സാരിയണിഞ്ഞാണ് തൃഷ പൂജാ ചടങ്ങിന് എത്തിയത്.

​ഗോൾഡൻ നിറത്തിലുള്ള ബനാറസി സിൽക് സാരിയായിരുന്നു താരത്തിന്റെ വേഷം. കൈകൾ കൊണ്ട് നെയ്തെടുത്ത സാരിയിൽ മനോഹരമായ ത്രെഡ് വർക്കുകളുമുണ്ട്. ​ഗോൾഡൻ ബോർഡറാണ് സാരിയുടെ ആകർഷണം. 

trisha-in-an-auspicious-yellow-saree-for-thalapathy-pooja

​ഗോൾഡൻ നിറത്തിലുള്ള പ്ലെയിൻ സിൽക് ബ്ലൗസ് പെയർ ചെയ്തു. ദക്ഷിണം സിൽക്സ് ആണ് സാരി ഒരുക്കിയത്. 22,800 രൂപയാണ് വില. 

പേൾ, സ്റ്റോൺ എന്നിവ കൊണ്ടുള്ള ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു. ഇത് ലുക്കിന് മോഡേൺ ഫീൽ നൽകി. ബൺ ഹെയർ സ്റ്റൈലാണ് പിന്തുടർന്നത്.  ഡ്യൂ മേക്കപ്പും കൂടിച്ചേർന്നതോടെ ​ഗോൾഡൻ സുന്ദരിയായി തൃഷ തിളങ്ങി.

​ഗില്ലി, തിരുപാച്ചി, ​കുരുവി എന്നിവയാണ് മുൻപ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ. ഇവ സൂപ്പർ ഹിറ്റായിരുന്നു. ലിയോയുടെ പ്രെമോ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Content Summary: Trisha in an Auspicious Yellow saree for thalapathy pooja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS