ഡാൻസ് റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേക്കെത്തിയ സാനിയ ഇയ്യപ്പൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. പുത്തൻ സ്റ്റൈലിൽ സാനിയ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കറുപ്പു നിറത്തിലുള്ള വേഷത്തിൽ താരം അൾട്രാ ഗ്ലാമറസാണ്.
കറുപ്പിന്റെ പശ്ചാത്തലത്തിൽ ഡീപ്പ് നെക്കുള്ള ടോപ്പും സ്കേർട്ടുമാണ് വേഷം. ചുണ്ടും പുരികവും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പ് ലുക്കിന് പൂർണത നൽകുന്നു. നിമിഷം നേരം കൊണ്ട് തന്നെ സാനിയയുടെ ചിത്രം ആരാധകരേറ്റെടുത്തു. ഗംഭീരമെന്നും ജൂനിയർ വിദ്യാബാലനാണോ എന്നുമാണ് കമന്റുകൾ.
Content Summary: Saniya Iyappen glamorous photos