ഫാഷൻ സ്റ്റൈൽ കൊണ്ട് ആരാധകരെ ഹരം കൊള്ളിക്കുന്ന ജാക്വലിൻ ഫെർണാണ്ടസിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അക്വാ ബ്ലൂ ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കിലാണ് ജാക്വലിൻ.
ഡീപ് വി നെക്ക് വസ്ത്രമാണ് തിരഞ്ഞെടുത്തത്. വസ്ത്രത്തിന് അനുയോജ്യമായ കോട്ടും താരത്തെ സ്റ്റൈലിഷാക്കി.
സിൽവർ മോതിരങ്ങളും നെക്ലൈസുമാണ് ആക്സസറൈസ് ചെയ്തത്.
3.1 ലക്ഷമാണ് വസ്ത്രത്തിന്റെ വില
ലോസ് ആഞ്ജലസിൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് ചടങ്ങിനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
Content Summary: Jacqueline Fernandez stunning look in aqua blue dress