മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് വിൻസി അലോഷ്യസ്‍. ‘വികൃതി’ എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ വിൻസിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സാരിയിൽ അതിമനോഹരിയാണ് വിന്‍സി.

ഫ്ലോറൽ സെറ്റ്സാരിയാണ് വിൻസി ധരിച്ചത്. ചുവപ്പിൽ വെള്ളനിറത്തിലുള്ള ലൈനോടു കൂടിയ ബ്ലൗസാണ് ഹൈലൈറ്റ്. തലയിൽ ജമന്തി പൂവും കയ്യിൽ പച്ച വളകളുമണിഞ്ഞ് അതി സുന്ദരിയാണ് വിൻസി.
സിമ്പിൾ ലുക്കിലെ ഫോട്ടോഷൂട്ട് ആരാധകരുടെ മനം കവരുകയാണ്. ഇതാരാ, വിദ്യാബാലനോ അതോ റാണി മുഖർജിയോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Content Summary: Vincy Aloshious stylish look in Saree